അറ്റാദായത്തില്‍ 969 കോടി രൂപ നേട്ടമുണ്ടാക്കി എം ആര്‍ പി എല്‍
മംഗളൂരു: മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് (എം ആര്‍ പി എല്‍) നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 969 കോടി രൂപ അറ്റാദായം നേടി. പോയ വര്‍ഷം സമാന പാദത്തില്‍ ഇത് 76 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2020 21 ലെ മൂന്നാം പാദത്തില്‍ 14,136 കോടി രൂപയായിരുന്നതില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ലെ മൂന്നാം പാദത്തില്‍ 25,238 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര, കയറ്റുമതിയിലെ വില്‍പ്പന […]
മംഗളൂരു: മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് (എം ആര്‍ പി എല്‍) നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 969 കോടി രൂപ അറ്റാദായം നേടി. പോയ വര്‍ഷം സമാന പാദത്തില്‍ ഇത് 76 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2020 21 ലെ മൂന്നാം പാദത്തില്‍ 14,136 കോടി രൂപയായിരുന്നതില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ലെ മൂന്നാം പാദത്തില്‍ 25,238 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര, കയറ്റുമതിയിലെ വില്‍പ്പന ലാഭം മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം നടപടിക്രമങ്ങള്‍ സ്വീകരിച്ചതും, ബിസിനസ് ടു ബിസിനസ് ക്രമീകരണങ്ങളുമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
കമ്പനിയുടെ മൊത്ത ലാഭം (ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍-ജി ആര്‍ എം) നടപ്പ് വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബാരലിന് 9.29 രൂപയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് ബാരലിന് 3.26 രൂപയായിരുന്നു.
അസംസ്‌കൃത എണ്ണയുടേയും അന്തിമ ഉത്പന്നങ്ങളുടേയും വില തമ്മിലുള്ള വ്യത്യാസമാണ് ജി ആര്‍ എം. പോളി പ്രൊപലൈനും, പെട്രോളും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ മികച്ച ഉത്പാദനം കൈവരിച്ചു. ഇക്കാലയളവില്‍ തന്നെ എല്‍പിജിയുടെ ഏറ്റവും ഉയര്‍ന്ന വിതരണവും സാധ്യമായി.