കുറഞ്ഞ വരിസംഖ്യ വരുമാനത്തിൽ സീയുടെ അറ്റാദായം 49% ഇടിഞ്ഞു
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ അറ്റാദായം (കണ്‍സോളിഡേറ്റഡ്) 48.94 ശതമാനം ഇടിഞ്ഞ് 106.60 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 208.78 കോടി രൂപയായിരുന്നു അറ്റാദായമെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ജൂണ്‍ പാദത്തില്‍ 1,879.53 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ വരുമാനം. മുന്‍ വര്‍ഷം ഇത് ഇതേ കാലയളവില്‍ 1,808.56 കോടി രൂപയായിരുന്നു. 1,695.88 കോടി രൂപയായിരുന്നു ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ആകെ ചെലവ്. കഴിഞ്ഞ വര്‍ഷം 1,501.62 കോടി […]
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ അറ്റാദായം (കണ്‍സോളിഡേറ്റഡ്) 48.94 ശതമാനം ഇടിഞ്ഞ് 106.60 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 208.78 കോടി രൂപയായിരുന്നു അറ്റാദായമെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.
ജൂണ്‍ പാദത്തില്‍ 1,879.53 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ വരുമാനം. മുന്‍ വര്‍ഷം ഇത് ഇതേ കാലയളവില്‍ 1,808.56 കോടി രൂപയായിരുന്നു.
1,695.88 കോടി രൂപയായിരുന്നു ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ആകെ ചെലവ്. കഴിഞ്ഞ വര്‍ഷം 1,501.62 കോടി രൂപയായിരുന്നു കമ്പനിയുടെ ചെലവെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ പാദത്തില്‍ 976.28 കോടി രൂപയായിരുന്നു പരസ്യ വരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ പാദത്തില്‍ പരസ്യ വരുമാന ഇനത്തില്‍ 926.61 കോടി രൂപയാണ് ലഭിച്ചത്.
മാത്രമല്ല ജൂണ്‍ പാദത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തില്‍ 771.72 കോടി രൂപയാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 813.05 കോടി രൂപയായിരുന്നു.