വിഐയില്‍ നിന്ന് ജിയോയ്ക്കും എയര്‍ടെല്ലിനും ലഭിക്കുക കുറവ് ഉപഭോക്താക്കളെയെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍

  • ഭാവിയില്‍ വോഡഫോണ്‍ ഐഡിയയില്‍ നിന്ന് കുറവ് ഉപഭോക്താക്കളെയാവും ലഭിക്കുകയെന്ന് ഗ്ലോബല്‍ റേറ്റിംഗ് ഏജന്‍സി എസ് & പി ഗ്ലോബല്‍
  • ഇന്ത്യയിലെ മുന്‍നിര സ്വകാര്യ കാരിയര്‍മാരായ ജിയോ, എയര്‍ടെല്‍, വിഐ എന്നിവ അടുത്തിടെ ഹെഡ്ലൈന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് എസ് ആന്റ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ട്‌
  • വിഐയുടെ സമീപകാല ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ടെല്‍കോയുടെ പണലഭ്യത സമ്മര്‍ദ്ദങ്ങള്‍ക്ക് ആശ്വാസം നല്‍കും

Update: 2024-07-11 15:21 GMT

ഭാരതി എയര്‍ടെല്ലിനും റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും ഭാവിയില്‍ വോഡഫോണ്‍ ഐഡിയയില്‍ നിന്ന് കുറവ് ഉപഭോക്താക്കളെയാവും ലഭിക്കുകയെന്ന് ഗ്ലോബല്‍ റേറ്റിംഗ് ഏജന്‍സി എസ് & പി ഗ്ലോബല്‍.

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളായ ജിയോയും എയര്‍ടെല്ലും ഇപ്പോള്‍ വിപണി വിഹിത നേട്ടങ്ങളില്‍ കുറച്ചും ലാഭം മെച്ചപ്പെടുത്തുന്നതിലും ബാലന്‍സ് ഷീറ്റുകള്‍ ഉയര്‍ത്തുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടെലികോം വ്യവസായം അടുത്ത ഘട്ട വിപണി നന്നാക്കലിനായി ഒരുങ്ങുകയാണെന്നും റേറ്റിംഗ് ഏജന്‍സി അറിയിച്ചു.

ഓരോ ഉപയോക്താവിനും ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വരുമാന വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമത്തില്‍, ഇന്ത്യയിലെ മുന്‍നിര സ്വകാര്യ കാരിയര്‍മാരായ ജിയോ, എയര്‍ടെല്‍, വിഐ എന്നിവ അടുത്തിടെ ഹെഡ്ലൈന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് എസ് ആന്റ് പി ഗ്ലോബലിന്റെ വീക്ഷണങ്ങള്‍ വരുന്നത്.

വിഐയുടെ സമീപകാല ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ടെല്‍കോയുടെ പണലഭ്യത സമ്മര്‍ദ്ദങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നും അതിന്റെ നെറ്റ്വര്‍ മെച്ചപ്പെടുത്താന്‍ അതിനെ പ്രാപ്തമാക്കുമെന്നും എസ് ആന്‍ഡ് പി ഗ്ലോബല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News