അറ്റാദായത്തില്‍ നേട്ടം കൊയ്ത് ടി സി എസ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സർവീസസ്‌ (TCS; ടി സി എസ്) ഡിസംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 12.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ അറ്റാദായം 9,769 കോടി രൂപയിലെത്തി. ശക്തമായ ആവശ്യകത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്പനി കുതിപ്പ് തുടരുകയാണ്. $100 ബില്യണിലധികം മൂല്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 16.3% വര്‍ധിച്ച് 48,885 കോടി രൂപയായി. എന്നിരുന്നാലും വേഗത്തിലുള്ള നിയമനങ്ങളും ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പ്രമോഷനും പോലുള്ള നടപടികളുടെ […]

Update: 2022-01-26 11:16 GMT

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സർവീസസ്‌ (TCS; ടി സി എസ്) ഡിസംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 12.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ അറ്റാദായം 9,769 കോടി രൂപയിലെത്തി. ശക്തമായ ആവശ്യകത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്പനി കുതിപ്പ് തുടരുകയാണ്.

$100 ബില്യണിലധികം മൂല്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 16.3% വര്‍ധിച്ച് 48,885 കോടി രൂപയായി. എന്നിരുന്നാലും വേഗത്തിലുള്ള നിയമനങ്ങളും ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പ്രമോഷനും പോലുള്ള നടപടികളുടെ ഫലമായി കമ്പനിയുടെ പ്രവര്‍ത്തന ലാഭം 0.60 ശതമാനം മുതല്‍ 25 ശതമാനം വരെ കുറയാന്‍ കാരണമായി.

ഒരു ഓഹരിക്ക് 4,500 രൂപ നല്‍കാമെന്ന് വ്യവസ്ഥയില്‍ 18,000 കോടി രൂപ വരെയുള്ള ബൈബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News