ശബരി റെയില്‍: രണ്ട് റൂട്ടുകള്‍ പരിശോധിക്കുന്നതായി മന്ത്രി

  • സംസ്ഥാനത്തിന്റെ സഹകരണമില്ലാത്തത് തിരിച്ചടി
  • രണ്ട് റൂട്ടുകളും പരിശോധിച്ചശേഷം അന്തിമതീരുമാനം

Update: 2024-02-07 09:25 GMT

കേരളത്തിലെ നിര്‍ദിഷ്ട ശബരിമല റെയില്‍വേ പദ്ധതിക്കായി രണ്ട് റൂട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടും പദ്ധതിയില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.

പദ്ധതിക്കായി രണ്ട് ബദല്‍ അലൈന്‍മെന്റുകള്‍ പരിശോധിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി ലോക്‌സഭയിലാണ് വ്യക്തമാക്കിയത്.

ശബരി റെയില്‍ പദ്ധതി ഒരു ക്ലാസിക് കേസ് സ്റ്റഡിയാണ്. ഇത് വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടും, ഭൂമി ഏറ്റെടുക്കുന്നതിലും ഫണ്ട് നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലായ്മ കാരണം അതിന് പുരോഗതി കൈവരിക്കാനായില്ല. ചോദ്യോത്തര വേളയില്‍ പറഞ്ഞു.

'ഇപ്പോള്‍, സാധ്യമായ രണ്ട് ബദല്‍ റൂട്ടുകള്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു അലൈന്‍മെന്റ് പ്രോജക്റ്റ് ലൈനിനെ ക്ഷേത്രത്തിന് അടുത്ത് എത്തിക്കും. രണ്ടാമത് പരിഗണിക്കുന്ന റൂട്ട് ദേവാലയത്തിന് ഏകദേശം 25-26 കിലോമീറ്റര്‍ മുമ്പ് അവസാനിക്കും. രണ്ട് അലൈന്‍മെന്റുകളും പൂര്‍ണ്ണമായി പരിശോധിച്ച ശേഷം മാത്രം. അന്തിമ തീരുമാനം എടുക്കും,' വൈഷ്ണവ് പറഞ്ഞു.

കേരളത്തിലെ റെയില്‍വേ ശൃംഖലയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ മന്ത്രി, ശബരിമല ക്ഷേത്രത്തിലേക്ക് ശൃംഖല എത്തിക്കുന്നതാണ് സുപ്രധാന പദ്ധതിയെന്ന് വ്യക്തമാക്കി.

ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെയുള്ള റെയില്‍വേ പാതയുടെ പുതിയ അലൈന്‍മെന്റ്, വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി വരികയാണ്. അലൈന്‍മെന്റ് തിരഞ്ഞെടുത്ത് ഡിപിആര്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News