കേരളത്തിന്റെ യാത്രാ ദുരിതം കുറക്കാൻ ഗഡ്കരി; 12 ദേശീയപാതാ പദ്ധതികൾ
- 105 കിലോമീറ്റർ ദൈർഘ്യമുള്ള 12 ദേശീയ പാത പദ്ധതികളാണ് ഉദ്‌ഘാടനം ചെയ്തത്
- മൊത്തം ചെലവ് 1464 കോടിയിലധികം രൂപ
- പദ്ധതി കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയെ പരിപോഷിപ്പിക്കും
കേരളത്തിന്റെ ആധുനിക-റോഡ് ഇൻഫ്രാസ്ട്രക്ചറിൽ ഒരു വലിയ വിഭാഗം കൂട്ടിച്ചേർത്തുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മൊത്തം 105 കിലോമീറ്റർ ദൈർഘ്യമുള്ള, 1464 കോടിയിലധികം രൂപയുടെ 12 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കാസർകോട് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച കാസർകോട്. നടന്ന ചടങ്ങിൽ പങ്കെടുത്തു.
നിർദിഷ്ട പദ്ധതികൾ തമിഴ്‌നാടും കേരളവും തമ്മിലുള്ള 'തടസ്സമില്ലാത്ത കണക്റ്റിവിറ്റി' വർദ്ധിപ്പിക്കാനും വേഗമേറിയതും പ്രശ്‌നരഹിതവുമായ ഗതാഗതം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. മൊത്തത്തിലുള്ള ഗതാഗത ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഈ സംരംഭം. കൂടാതെ, ദേശീയപാതകളിലെ ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയെ പരിപോഷിപ്പിച്ചുകൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സംരംഭം മൂലം സാധിക്കും.
കൂടാതെ, മൂന്നാറിലേക്കുള്ള മെച്ചപ്പെട്ട യാത്ര വിനോദസഞ്ചാര സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഉയർന്ന നിലയിലുള്ള പാലത്തിന്റെ നിർമ്മാണം വെള്ളപ്പൊക്ക സമയത്ത് 27 കിലോമീറ്റർ വഴിമാറിപ്പോവുന്ന യാത്ര ക്ലേശം ഇല്ലാതാക്കി യാത്ര സുഗമമാക്കുകയും പ്രധാന കേരള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പ്രയോജനം ചെയ്യുകയും ചെയ്യും.