പണം വാരി 'ടിക്കറ്റ് ക്യാന്‍സലേഷന്‍'; 3 വര്‍ഷം കൊണ്ട് 6,297 കോടി നേടി ഇന്ത്യന്‍ റെയില്‍വേ

  • കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ റെയില്‍വേയുടെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനയുണ്ടായെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2023-02-21 09:43 GMT

ഡെല്‍ഹി: മൂന്നു വര്‍ഷകാലയളവിനിടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത് മാത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് ക്യാന്‍സലേഷന്‍ വരെ 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏകദേശം 6,297 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചതെന്നും വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിലുണ്ട്. ഇക്കാലയളവില്‍ 31 കോടി ടിക്കറ്റുകളാണ് ക്യാന്‍സല്‍ ചെയ്തത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ റെയില്‍വേയുടെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനയുണ്ടായെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021ല്‍ 1,660 കോടി രൂപയാണ് റെയില്‍വേയ്ക്ക് വരുമാനം ലഭിച്ചതെങ്കില്‍ 2022 ആയപ്പോഴേയ്ക്കും ഇത് 2,184 കോടി രൂപയായി വര്‍ധിച്ചു.

കോവിഡ് വ്യാപനം മൂലം യാത്രാ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന 2020ല്‍ പോലും 796 കോടി രൂപ ടിക്കറ്റ് ക്യാന്‍സലേഷന്‍ വഴി ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധനവിഹിതം നല്‍കുമെന്നും ഇത് 2014 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9 ഇരട്ടിയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Tags:    

Similar News