പഞ്ചാബിലും താരമായി ഗഡ്കരി; സംസ്ഥാനത്ത് 29 ദേശീയപാതകൾ
- സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹരിത എക്സ്പ്രസ്‌വേകള്‍
- ഹോഷിയാര്‍പൂര്‍-ഫഗ്വാര റോഡ് നാലുവരിയാക്കല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍
ഹോഷിയാര്‍പൂര്‍: പഞ്ചാബില്‍ 4,000 കോടി രൂപയുടെ 29 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ലുധിയാന ലധോവല്‍ ബൈപാസ്, ലുധിയാനയിലെ ആറുവരി മേല്‍പ്പാലം, രണ്ടുവരിപ്പാത ഓവര്‍ ബ്രിഡ്ജ്, ജലന്ധര്‍-കപൂര്‍ത്തല സെക്ഷന്റെ നാലുവരിപ്പാത, ജലന്ധര്‍-മഖു റോഡില്‍ മൂന്ന് പാലങ്ങള്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ഹോഷിയാര്‍പൂര്‍-ഫഗ്വാര റോഡ് നാലുവരിയാക്കല്‍, ഫിറോസ്പൂര്‍ ബൈപാസ് നാലുവരിയാക്കല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് ഗഡ്കരി തറക്കല്ലിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹരിത എക്സ്പ്രസ് വേകള്‍ നിര്‍മ്മിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു.
പഞ്ചാബില്‍ നിന്ന് ഡല്‍ഹി, ചണ്ഡീഗഡ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റിക്കായി 1.20 ലക്ഷം കോടി രൂപ ചെലവില്‍ അഞ്ച് ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വേകളും സാമ്പത്തിക ഇടനാഴികളും നിര്‍മ്മിക്കുന്നുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി കൂട്ടിച്ചേര്‍ത്തു. 670 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വേ ഡെല്‍ഹി-അമൃത്സര്‍-കത്ര പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ പദ്ധതി പൂര്‍ത്തിയായാല്‍ ഒരാള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് അമൃത്സറില്‍ നാല് മണിക്കൂറും ഡല്‍ഹിയില്‍ നിന്ന് ആറ് മണിക്കൂറും കൊണ്ട് കത്രയിലെത്താനാകും.