മൂന്നാം പാദത്തിൽ ലാഭം കൊയ്ത് എംഫാസിസ്
ഡൽഹി: അറ്റാദായത്തിൽ 9.8% വർധന രേഖപ്പെടുത്തി ഐ ടി സ്ഥാപനമായ എംഫാസിസ്. 2021 ഡിസംബർ പാദത്തിലെ കമ്പനിയുടെ ലാഭം 357.6 കോടി രൂപയായിട്ടാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 325.5 കോടി രൂപയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗിൽ എംഫാസിസ് അറിയിച്ചു. എം&എ ചാർജുകൾ ക്രമീകരിച്ചതിനു ശേഷം അറ്റാദായം വർഷം 16.8% വർധിച്ച് 380.2 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26.2 ശതമാനം വർധിച്ച് 3,123.7 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് […]
ഡൽഹി: അറ്റാദായത്തിൽ 9.8% വർധന രേഖപ്പെടുത്തി ഐ ടി സ്ഥാപനമായ എംഫാസിസ്. 2021 ഡിസംബർ പാദത്തിലെ കമ്പനിയുടെ ലാഭം 357.6 കോടി രൂപയായിട്ടാണ് ഉയർന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 325.5 കോടി രൂപയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗിൽ എംഫാസിസ് അറിയിച്ചു.
എം&എ ചാർജുകൾ ക്രമീകരിച്ചതിനു ശേഷം അറ്റാദായം വർഷം 16.8% വർധിച്ച് 380.2 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26.2 ശതമാനം വർധിച്ച് 3,123.7 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 2,474.3 കോടി രൂപയായിരുന്നു.