അറ്റാദായം 62ശതമാനം ഉയര്‍ന്ന് ഐഡിബിഐ ബാങ്ക്

  • അറ്റാദായം ഉയര്‍ന്ന് 1,224.2 കോടി രൂപയായി
  • ബാങ്കിന്റെ അറ്റ പലിശ വരുമാനത്തിലും വര്‍ധന
  • ബാങ്കിന്റെ പ്രവര്‍ത്തന ലാഭവും ഉയര്‍ന്നു

Update: 2023-07-24 11:35 GMT

ജൂണില്‍ അവസാനിച്ച പാദത്തിലെ അറ്റാദായത്തില്‍ 61.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഐഡിബിഐ ബാങ്ക് .കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 756.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 1,224.2 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 60.7% വര്‍ധിച്ച് 2,487.5 കോടി രൂപയില്‍ നിന്ന് 3,997.6 കോടി രൂപയായി.

ഈ പാദത്തിലെ ഐഡിബിഐ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 178 ബിപിഎസ് 23 സാമ്പത്തിക വര്‍ഷത്തിലെ 4.02 ശതമാനത്തില്‍ നിന്ന് 5.80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭവും ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ പ്രവര്‍ത്തന ലാഭം 2,051.81 കോടി രൂപ ആയിരുന്നു. ഇത് 47 ശതമാനം ഉയര്‍ന്ന് 3,018.72 കോടി രൂപയായി.

ത്രൈമാസത്തിലെ പ്രൊവിഷനുകള്‍ 24 ശതമാനം ഉയര്‍ന്ന് 1,190.43 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തികള്‍ക്കായി 581.35 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ബാങ്കിന്റെ ആസ്തി നിലവാരം തുടര്‍ച്ചയായി മെച്ചപ്പെടുകയും ചെയ്തു.

ഈ സാമ്പത്തിക വര്‍ഷത്തെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മാര്‍ച്ച പാദത്തിലെ 6.38ശതമാനത്തില്‍ നിന്ന് 5.05% ആയി കുറഞ്ഞിട്ടുണ്ട്. അറ്റ എന്‍പിഎ അനുപാതം 0.92% ല്‍ നിന്ന് 0.44% ആയി കുറഞ്ഞു.

2023 ജൂണ്‍ പാദത്തിലെ മൊത്തം എന്‍പിഎ മുന്‍ പാദത്തിലെ 10,969.29 കോടിയില്‍ നിന്ന് 8,762.51 കോടി രൂപയായി കുറഞ്ഞു. പ്രൊവിഷന്‍ കവറേജ് റേഷ്യോ (ടെക്നിക്കല്‍ റൈറ്റ്-ഓഫുകള്‍ ഉള്‍പ്പെടെ) 2022 ജൂണ്‍ 30-ലെ 97.78%-ല്‍ നിന്ന് 2023 ജൂണ്‍ 30-ന് 98.99% ആയി മെച്ചപ്പെട്ടു.

അറ്റ അഡ്വാന്‍സുകള്‍ 2022 ജൂണ്‍ 30-ലെ 1,38,223 കോടിരൂപയില്‍ നിന്ന് 2023 ജൂണ്‍ 30-ന് 20% വര്‍ധിച്ച് 1,65,403 കോടി രൂപയായി. ടയര്‍ 1 മൂലധനം 2022 ജൂണ്‍ 30-ലെ 17.13% ല്‍ നിന്ന് 2023 ജൂണ്‍ 30-ന് 17.93% ആയി മെച്ചപ്പെട്ടു.

Tags:    

Similar News