കുതിച്ചുയര്‍ന്ന് പച്ചക്കറി വില; തക്കാളി വില 100 രൂപ വരെ

  • കൊല്‍ക്കത്ത വിപണിയില്‍ പച്ചക്കറി, മുട്ട, കോഴിയിറച്ചി എന്നിവയുടെ ചില്ലറ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു
  • അതേസമയം വഴുതന കിലോയ്ക്ക് 110-140 രൂപയാണ്
  • കയ്പ, പച്ചമുളക്, തുടങ്ങി നിരവധി പച്ചക്കറികളുടെ വിലയും ശരാശരി 50 ശതമാനം വര്‍ധിച്ചു

Update: 2024-07-08 12:06 GMT

കൊല്‍ക്കത്ത വിപണിയില്‍ പച്ചക്കറി, മുട്ട, കോഴിയിറച്ചി എന്നിവയുടെ ചില്ലറ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു. തക്കാളി വില ഒരു മാസം മുമ്പ് കിലോയ്ക്ക് 45-50 രൂപയായിരുന്നു. എന്നാലിപ്പോഴിത് 80-100 രൂപയായി കുതിച്ചുയര്‍ന്നു. അതേസമയം വഴുതന കിലോയ്ക്ക് 110-140 രൂപയാണ്. ജൂണ്‍ ആദ്യം മുതല്‍ 150 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നഗരത്തിലെ പല വിപണികളിലെയും വ്യാപാരികള്‍ പറഞ്ഞു.

കയ്പ, പച്ചമുളക്, തുടങ്ങി നിരവധി പച്ചക്കറികളുടെ വിലയും ശരാശരി 50 ശതമാനം വര്‍ധിച്ചു. പ്രാദേശിക വിപണിയില്‍ മുട്ടയുടെയും കോഴിയിറച്ചിയുടെയും വില 20-30 ശതമാനം വരെ ഉയര്‍ന്നു.

ബംഗാളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളി എത്തിക്കുന്നുണ്ട്. ഉഷ്ണതരംഗവും കനത്ത മഴയും കാരണം ബാംഗ്ലൂരില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നും തക്കാളിയുടെ ലഭ്യത കുറവാണ്. ഉഷ്ണതരംഗങ്ങളും കനത്ത മഴയെത്തുടര്‍ന്ന് ലോജിസ്റ്റിക്‌സ് തടസ്സപ്പെട്ടതും ഉല്‍പാദനത്തെ ബാധിച്ചു.

Tags:    

Similar News