ലൈഫ്സ്റ്റൈല്‍ റീട്ടെയിൽ ബിസിനസില്‍ നിന്ന് പിന്മാറി ഐടിസി

ഡെല്‍ഹി: ലൈഫ്സ്റ്റൈല്‍ റീട്ടെയിൽ ബിസിനസില്‍ നിന്ന് പിന്മാറിയതായി ഐടിസി അറിയിച്ചു. വില്‍സ് ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡിന് കീഴില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കമ്പനി ലൈഫ്സ്റ്റൈല്‍ റീട്ടെയിൽ ബിസിനസിലേക്ക് പ്രവേശിച്ചത്. ബ്രാന്‍ഡിന് കീഴിലുള്ള ഫോര്‍മല്‍, കാഷ്വല്‍, ഈവനിംഗ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്ത്രങ്ങള്‍ കമ്പനി വിറ്റഴിച്ചിരുന്നു. കാഷ്വല്‍സ്, ഡെനിംസ്, ഫോര്‍മലുകള്‍, ആക്സസറികള്‍ എന്നിവയുടെ ജോണ്‍ പ്ലെയേഴ്സിന്റെ മെൻസ്‌വേർ ശ്രേണിയും ഇതിലുണ്ടായിരുന്നു. 2019-ല്‍ കമ്പനി ലൈഫ്സ്റ്റൈല്‍ റീട്ടെയ്ലിംഗ് ബിസിനസിന്റെ പുന:ക്രമീകരണം ഏറ്റെടുക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും ജോണ്‍ പ്ലെയേഴ്സ് ബ്രാന്‍ഡ് […]

Update: 2022-08-03 07:30 GMT

ഡെല്‍ഹി: ലൈഫ്സ്റ്റൈല്‍ റീട്ടെയിൽ ബിസിനസില്‍ നിന്ന് പിന്മാറിയതായി ഐടിസി അറിയിച്ചു.

വില്‍സ് ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡിന് കീഴില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കമ്പനി ലൈഫ്സ്റ്റൈല്‍ റീട്ടെയിൽ ബിസിനസിലേക്ക് പ്രവേശിച്ചത്. ബ്രാന്‍ഡിന് കീഴിലുള്ള ഫോര്‍മല്‍, കാഷ്വല്‍, ഈവനിംഗ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്ത്രങ്ങള്‍ കമ്പനി വിറ്റഴിച്ചിരുന്നു. കാഷ്വല്‍സ്, ഡെനിംസ്, ഫോര്‍മലുകള്‍, ആക്സസറികള്‍ എന്നിവയുടെ ജോണ്‍ പ്ലെയേഴ്സിന്റെ മെൻസ്‌വേർ ശ്രേണിയും ഇതിലുണ്ടായിരുന്നു.

2019-ല്‍ കമ്പനി ലൈഫ്സ്റ്റൈല്‍ റീട്ടെയ്ലിംഗ് ബിസിനസിന്റെ പുന:ക്രമീകരണം ഏറ്റെടുക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും ജോണ്‍ പ്ലെയേഴ്സ് ബ്രാന്‍ഡ് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കുകയും ചെയ്തു.

ഏതാനും സ്റ്റോറുകളില്‍ അവശേഷിക്കുന്ന വില്‍സ് ബ്രാന്‍ഡിന്റെ പഴയ ചില സാധനങ്ങള്‍ കമ്പനി ലിക്വിഡേറ്റ് ചെയ്യുന്നുണ്ടെന്നും ബിസിനസ് തുടരാന്‍ കൂടുതല്‍ പദ്ധതികളില്ലെന്നും കഴിഞ്ഞ മാസം ഐടിസി ചെയര്‍മാന്‍ സഞ്ജീവ് പുരി പറഞ്ഞു.

തങ്ങളുടെ ലൈഫ്സ്റ്റൈല്‍ റീട്ടെയ്ലിംഗ് ബിസിനസിനെ മറ്റ് ഇ-കൊമേഴ്സ് ബിസ്‌നസുകള്‍ പ്രതികൂലമായി ബാധിച്ചതായി ഐടിസി പറഞ്ഞിരുന്നു.

Tags:    

Similar News