ക്രൂഡ് ഉല്‍പ്പാദനം 1.7% ഇടിഞ്ഞു, ഉപഭോഗം 10.2% ഉയര്‍ന്നു
- പ്രോസസ് ചെയ്ത ക്രൂഡ് ഓയിലിന്‍റെ അളവ് 5.6% ഉയർന്നു
- ഇറക്കുമതി ആശ്രതത്വം 87.3%ലേക്ക് എത്തി
- പെട്രോളിന്‍റെ ഉപഭോഗം 13.4% വര്‍ധിച്ചു
രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.7% ഇടിവ് രേഖപ്പെടുത്തിയതായി എണ്ണ മന്ത്രാലയത്തില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. എങ്കിലും രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം 10.2% ഉയര്‍ച്ചയാണ് പ്രകടമാക്കിയത്. ഇതിന്‍റെ ഫലമായി രാജ്യത്തിന്‍റെ ക്രൂഡ് ഇറക്കുമതി ബില്‍ 2021-22ലെ $121 ബില്യണില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ബില്‍ $158 ബില്യണിലേക്കെത്തി. വോളിയം അടിസ്ഥാനത്തില്‍ ക്രൂഡ് ഇറക്കുമതി 9.4% വര്‍ധിച്ച് 232.4 മില്യണ്‍ മെട്രിക് ടണ്ണിലേക്കെത്തി.
ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലെ ഇന്ത്യയുടെ ഇറക്കുമതി ആശ്രതത്വം 2021 -22ല്‍ 85.5% ആയിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 87.3 ശതമാനത്തിലേക്ക് എത്തി. മാര്‍ച്ചില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.8% ഇടിവാണ് ഉണ്ടായത്.
ആഭ്യന്തര റിഫൈനർമാർ കഴിഞ്ഞ വർഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ 3% കൂടുതൽ ക്രൂഡ് പ്രോസസ് ചെയ്തു. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി പ്രോസസ് ചെയ്ത ക്രൂഡ് ഓയിലിന്‍റെ അളവ് 5.6% ഉയർന്നു. 2022-23ൽ പെട്രോളിയം ഉൽപന്നങ്ങളുടെ ഉൽപ്പാദനം 4.8% വർധിച്ചു, ഇക്കാലയളവിൽ അവയുടെ ഇറക്കുമതി 11.7% വർദ്ധിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.1% കുറഞ്ഞു.
പെട്രോളിന്‍റെ ഉപഭോഗം 2022-23ല്‍ 13.4% വര്‍ധിച്ചു, ഡീസലിൽ 12%, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൽ 47% എന്നിങ്ങനെയാണ് ഉപഭോഗത്തിലുണ്ടായ വളര്‍ച്ച. പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം മാർച്ചിൽ 5% ഉയർന്നു