രാംകോ സിമന്റ്‌സിനെ അറിയാം

രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സിമന്റ് ഉല്‍പ്പാദകരാണ് രാംകോ സിമന്റ്‌സ്.

Update: 2022-01-16 01:17 GMT
trueasdfstory

രാംകോ സിമന്റ്സ് ലിമിറ്റഡ് മുമ്പ് മദ്രാസ് സിമന്റ്സ് (എംസിഎല്‍) ആയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ രാംകോ ഗ്രൂപ്പിന്റെ...

 

രാംകോ സിമന്റ്സ് ലിമിറ്റഡ് മുമ്പ് മദ്രാസ് സിമന്റ്സ് (എംസിഎല്‍) ആയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ രാംകോ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് രാംകോ സിമന്റ്‌സ്. 1957-ലാണ് കമ്പനി സ്ഥാപിതമായത്. ചെന്നൈയാണ് ആസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സിമന്റ് ഉല്‍പ്പാദകരാണ് രാംകോ സിമന്റ്‌സ്. ഇന്ത്യയിലുടനീളം 10 നിര്‍മ്മാണ യൂണിറ്റുകളും, 16.5 ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുമുണ്ട്. കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം പോര്‍ട്ട്ലാന്‍ഡ് സിമന്റ് ആണ്.

കമ്പനി പ്രധാനമായും ആഭ്യന്തര വിപണികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 386 കോടി രൂപ ചെലവില്‍ കമ്പനി അതിന്റെ കോലാഘട്ട് ഗ്രൈന്‍ഡിംഗ് യൂണിറ്റ് അടുത്തയിടെ വിപുലീകരിച്ചു. കമ്പനിയുടെ കാറ്റാടി മില്ലുകളില്‍ നിന്നും, താപവൈദ്യുത നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സ്വന്തം ഉപയോഗത്തിന് ശേഷമുള്ളത് വില്‍ക്കുന്നു. ഈ വര്‍ഷം കമ്പനിയുടെ കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ ഉല്‍പ്പാദനം 22.68 കോടി യൂണിറ്റില്‍ നിന്ന് 21.41 കോടി യൂണിറ്റായി കുറഞ്ഞു (6% കുറവ്).

2021 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 99.77 ലക്ഷം ടണ്‍ സിമന്റ് വിറ്റു. മുന്‍വര്‍ഷം ഈ കാലയളവിലെ വില്‍പ്പന 112.03 ലക്ഷം ടണ്ണായിരുന്നു. 2020 മാര്‍ച്ച് മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു, ഇത് 2020-2021 വര്‍ഷത്തിന്റെ ആദ്യ പകുതി വരെ തുടര്‍ന്നു. അതു മൂലം പ്രവര്‍ത്തനത്തിലും, ഉല്‍പ്പാദനത്തിലും കുറവുണ്ടായി. 2021 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 0.62 ലക്ഷം ടണ്‍ സിമന്റ് കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇത് 2.30 ലക്ഷം ടണ്‍ ആയിരുന്നു.

 

Tags:    

Similar News