സാഗര്‍ സിമന്റ്‌സിനെ അറിയാം

സിമന്റ് കമ്പനികളില്‍ ഉപയോഗിക്കുന്ന ഡ്രൈ പ്രോസസ് റോട്ടറി കില്‍ണ്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

Update: 2022-01-15 01:36 GMT

ഇന്ത്യയിലെ മുന്‍നിര സിമന്റ് നിര്‍മ്മാതാക്കളില്‍ ഒന്നാണ് സാഗര്‍ സിമന്റ്‌സ്. പ്രിയദര്‍ശിനി ഗ്രൂപ്പിന്റെ ഭാഗമായി 1981 ല്‍ രൂപീകരിച്ച സാഗര്‍ സിമന്റ്സ് ആന്ധ്രാപ്രദേശിലെ നല്‍ഗൊണ്ട ജില്ലയിലെ മട്ടമ്പള്ളിയിലുള്ള പ്ലാന്റില്‍ സിമന്റ് നിര്‍മ്മാണം ആരംഭിച്ചു. ഓര്‍ഡിനറി പോര്‍ട്ട്ലാന്‍ഡ് സിമന്റ്, 53 ഗ്രേഡ്, 43 ഗ്രേഡ്, പോര്‍ട്ട്ലാന്‍ഡ് പോസലോണ സിമന്റ്, സള്‍ഫേറ്റ് റെസിസ്റ്റന്റ് സിമന്റ് എന്നിങ്ങനെ വിവിധ ഇനം സിമന്റ് നിര്‍മ്മിക്കുന്നു. ഈ ഉത്പന്നങ്ങളെല്ലാം 'സാഗര്‍' ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്നു. 5.75 മില്യണ്‍ ടണ്‍ സ്ഥാപിത ഉല്‍പ്പാദന ശേഷിയുണ്ട്. സാഗര്‍ സിമന്റ്സ് ആന്ധ്രാപ്രദേശിലെ ഏറ്റവും ആധുനിക സിമന്റ് പ്ലാന്റുകളില്‍ ഒന്നാണ്. അത് ഉപയോഗിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ അത്യാധുനിക സാങ്കേതികവിദ്യ കമ്പനിയുടെ ശക്തികളിലൊന്നാണ്. സിമന്റ് കമ്പനികളില്‍ ഉപയോഗിക്കുന്ന ഡ്രൈ പ്രോസസ് റോട്ടറി കില്‍ണ്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

മധ്യപ്രദേശിലും, ഒഡീഷയിലും, പുതിയ സിമന്റ് പ്ലാന്റുകളില്‍ നിക്ഷേപം നടത്താന്‍ സാഗര്‍ സിമന്റ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ ശേഷിയുള്ള പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി സദ്ഗുരു സിമന്റില്‍ 21 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. വേസ്റ്റ് ഹീറ്റ് റിക്കവറി യൂണിറ്റും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതിയുടെ ആകെ ചെലവ് 60 മില്യണ്‍ യുഎസ് ഡോളറാണ്. പൂര്‍ത്തിയാകുമ്പോള്‍ സാഗര്‍ സിമന്റ്സിന് സദ്ഗുരു സിമന്റ്സിന്റെ 65% ഇക്വിറ്റി ഷെയര്‍ ഉണ്ടായിരിക്കും.

ഒഡീഷയിലെ ജജ്പൂരിലെ ജാജ്പൂര്‍ സിമന്റ്‌സില്‍ 15 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന് കമ്പനി അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതി ഒരു 1.5 മില്യണ്‍ ടണ്‍ സിമന്റ് പ്ലാന്റ് നിര്‍മ്മിക്കും. 43 മില്യണ്‍ യുഎസ് ഡോളറാണ് പദ്ധതിക്ക് ആകെയുള്ള ചെലവ്.

 

Tags:    

Similar News