ജെ കെ സിമന്റ്‌സ് ലിമിറ്റഡിനെ അറിയാം

1975 -ല്‍ രാജസ്ഥാനിലെ നിംബഹേരയിലുള്ള ഗ്രേ സിമന്റ് യൂണിറ്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തോടെയാണ് ജെ കെ സിമന്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്

Update: 2022-01-15 02:10 GMT

 

ജെ കെ സിമന്റ് ലിമിറ്റഡ്, ഗ്രേ സിമന്റിന്റെ ജെ കെ സിമന്റ് ലിമിറ്റഡ്, ഗ്രേ സിമന്റിന്റെ ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാവും, ലോകത്തിലെ മൂന്നാമത്തെ വലിയ വൈറ്റ് സിമന്റ് നിര്‍മ്മാതാവുമാണ്. സിമന്റ് നിര്‍മ്മാണത്തില്‍ കമ്പനിക്ക് മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുണ്ട്. 1975 -ല്‍ രാജസ്ഥാനിലെ നിംബഹേരയിലുള്ള ഗ്രേ സിമന്റ് യൂണിറ്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തോടെയാണ് ജെ കെ സിമന്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് കമ്പനി രാജസ്ഥാനില്‍ മംഗ്രോളിലും, ഗോട്ടനിലും 2 യൂണിറ്റുകള്‍ കൂടി സ്ഥാപിച്ചു.

2009-ല്‍, കര്‍ണാടകയിലെ മുദ്ദാപൂരില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് യൂണിറ്റ് സ്ഥാപിച്ച് തെക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലെ വിപണികളിലേക്ക് പ്രവേശിച്ചു. കമ്പനിക്ക് നിലവില്‍ 15 മെട്രിക്ക് ടണ്‍ ഗ്രേ സിമന്റ് ഉല്‍പ്പാദന ശേഷിയുണ്ട്. ഇന്ത്യയില്‍ നിംബഹേര, മംഗ്റോള്‍, മുദ്ദാപൂര്‍, ഗോതന്‍, ജജ്ജാര്‍, അലിഗഡ്, കട്നി എന്നിവിടങ്ങളിലും, യു എ ഇ യിലെ ഫുജൈറയിലും കമ്പനിക്ക് ഉല്‍പ്പാദന സൗകര്യങ്ങളുണ്ട്. മിഡില്‍ ഈസ്റ്റ്, വടക്കെ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ തുടങ്ങി ലോകമെമ്പാടുമുള്ള 43 രാജ്യങ്ങളില്‍ ജെ കെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ജെ കെ സി-യുടെ ആസ്ഥാനം.

ഫ്‌ലോറിംഗ് വാള്‍ ആപ്ലിക്കേഷനും മറ്റ് പ്രത്യേക ആപ്ലിക്കേഷനുകള്‍ക്കും ഉപയോഗിക്കുന്ന ജെ കെ സിമന്റ്‌സിന്റെ മറ്റൊരു ഉല്‍പ്പന്നമാണ് ജെ കെ വാട്ടര്‍ പ്രൂഫ്. ജെ കെ എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. 1987-ല്‍ രാജസ്ഥാനിലെ ബമാനിയയില്‍ ക്യാപ്റ്റീവ് പവര്‍ പ്ലാന്റ് സ്ഥാപിച്ചു. ഹരിത വൈദ്യുതിയുടെ ആവശ്യത്തിനായി വേസ്റ്റ് ഹീറ്റ് റിക്കവറി പവര്‍ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യത്തെ സിമന്റ് കമ്പനി കൂടിയാണിത്. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിക്ക് 140.7 മെഗാവാട്ട് ശേഷിയുള്ള കാപ്ടീവ് പവര്‍ ജനറേഷന്‍ കപ്പാസിറ്റിയുണ്ട്. രാജ്യത്തുടനീളം കമ്പനിക്ക് മികച്ച വിപണന ശൃഖംലയുണ്ട്.

 

Tags:    

Similar News