പേടിഎം സേവനത്തിന്റെ കാര്യത്തില്‍ ആര്‍ബിഐ കൂടുതല്‍ വ്യക്തത വരുത്തുന്നു
- വിശദീകരണം ഉടനുണ്ടാകുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷി
- പേടിഎമ്മിന് ഫെബ്രുവരി 29 നു ശേഷം നിയന്ത്രണങ്ങളുണ്ടാകുമെന്ന് ആര്‍ബിഐ
- ഫെബ്രുവരി ആറിന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി
പേടിഎം സേവനത്തിന്റെ കാര്യത്തില്‍ ആര്‍ബിഐ കൂടുതല്‍ വ്യക്തത വരുത്തുന്നു.
ഇതു സംബന്ധിച്ച വിശദീകരണം ഉടനുണ്ടാകുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു
പേടിഎമ്മിന് രാജ്യത്ത് ഉടനീളം വലിയ യൂസര്‍ ബേസുണ്ട്. അതോടൊപ്പം വലിയ റീച്ചും ഉണ്ട്. ഇത് കണക്കിലെടുത്താണ് പേടിഎമ്മിന്റെ സേവനം സംബന്ധിച്ച കാര്യത്തില്‍ വ്യക്ത വരുത്താന്‍ ആര്‍ബിഐ ഉദ്ദേശിക്കുന്നതെന്നു വിവേക് ജോഷി പറഞ്ഞു
പേടിഎമ്മിന് ഫെബ്രുവരി 29 നു ശേഷം നിയന്ത്രണങ്ങളുണ്ടാകുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ കൂടിയായിരിക്കും വിശദീകരണവുമായി ആര്‍ബിഐ രംഗത്തുവരിക.
ഫെബ്രുവരി ആറിന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധനമന്ത്രിയുമായുള്ള മീറ്റിംഗിന് മുമ്പ് പേടിഎം എക്‌സിക്യൂട്ടീവുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.