എസ്ബിഐക്ക് ഒരു കോടി പിഴ ചുമത്തി ആര്‍ബിഐ
- ഇന്ത്യന്‍ ബാങ്കിന് 1.62 കോടി പിഴയിട്ടു
- നിയമപരമായ വീഴ്ചകളാണ് ബാങ്കുകളെ വേട്ടയാടുന്നത്
വായ്പകളും അഡ്വാന്‍സുകളും മറ്റും നല്‍കുന്നതില്‍ നിയമപരമായ വീഴ്ച വരുത്തിയതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 1.30 കോടി രൂപയും ഇന്ത്യന്‍ ബാങ്കിന് 1.62 കോടി രൂപയും പിഴ ചുമത്തി.
2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബാങ്കുകളുടെ നിയമാനുസൃത പരിശോധനയില്‍, ചില പ്രോജക്ടുകള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള ബജറ്റിനു വിരുദ്ധമായി വേണ്ടത്ര ജാഗ്രത പുലര്‍ത്താതെ ഒരു കോര്‍പ്പറേഷന് ടേം ലോണ്‍ അനുവദിച്ചതായി കണ്ടെത്തി.
ഇന്‍ട്രാ-ഗ്രൂപ്പ് ഇടപാടുകളും എക്സ്പോഷറുകളും കൈകാര്യം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും എസ്ബിഐ ലംഘിച്ചു. അതില്‍ ഇന്‍ട്രാ-ഗ്രൂപ്പ് എക്സ്പോഷര്‍ പരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടു.
കെവൈസി നിര്‍ദ്ദേശങ്ങള്‍, 'നിക്ഷേപ മാര്‍ഗങ്ങളുടെ പലിശ നിരക്ക്, ' എന്നിവയ്ക്ക് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് ഇന്ത്യന്‍ ബാങ്ക് വീഴ്ച വരുത്തയത്. മുഖാമുഖമല്ലാത്ത രീതിയില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉപയോഗിച്ച് തുറന്ന നിരവധി എക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാതിരിക്കുകയും ചെയ്തു. കൂടാതെ ഒരു വര്‍ഷത്തിന് ശേഷവും ഉപഭോക്തൃ ജാഗ്രതാ നടപടിക്രമങ്ങള്‍ നടത്താതെ, ഇടപാടുകാരുടെ പേരില്‍ നിരവധി സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തു.
ബിആര്‍ ആക്ടിന്റെ സെക്ഷന്‍ 26എ പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്ന കാലയളവിനുള്ളില്‍ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്റ് അവയര്‍നസ് ഫണ്ടിലേക്ക് അര്‍ഹമായ തുക ക്രെഡിറ്റ് ചെയ്യുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതിനാല്‍ പഞ്ചാബ് & സിന്ധ് ബാങ്കിന് ഒരു കോടിയും പിഴ ചുമത്തി.
ഫെഡറല്‍ ബാങ്കിന്റെ എന്‍ബിഎഫ്സി വിഭാഗമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 8.8 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.