ഡിസംബര്‍ പാദത്തില്‍ വായ്പാ വളര്‍ച്ച നേടി എച്ച്ഡിഎഫ്‌സി ബാങ്ക്

  • ബാങ്കിലെ നിക്ഷേപം 22.14 ലക്ഷം കോടി രൂപയിലെത്തി
  • വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വായ്പകളിലെ വളര്‍ച്ചയാണ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്
  • കാസാ നിക്ഷേപമായി 2023 ഡിസംബര്‍ 31 വരെ 8.3 ലക്ഷം കോടി രൂപ സമാഹരിച്ചു

Update: 2024-01-06 06:45 GMT

2023-24 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 62 ശതമാനത്തിന്റെ വായ്പാ വളര്‍ച്ച നേടി.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 15.2 ലക്ഷം കോടി രൂപയാണ് വായ്പയായി ബാങ്ക് അനുവദിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇത് 24.69 ലക്ഷം കോടി രൂപയിലെത്തി.

വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വായ്പകളിലെ വളര്‍ച്ചയാണ് ഡിസംബര്‍ പാദത്തില്‍ നേട്ടം കൈവരിക്കാന്‍ ബാങ്കിനെ സഹായിച്ചത്.

ബാങ്കിന്റെ വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വായ്പകള്‍ 2022 ഡിസംബറിനെ അപേക്ഷിച്ച് ഇപ്രാവിശ്യം ഡിസംബറില്‍ 31.5 ശതമാനമാണ് വര്‍ധിച്ചത്.

ബാങ്കിലെ നിക്ഷേപം 2023 ഡിസംബര്‍ 31-വരെ ഏകദേശം 22.14 ലക്ഷം കോടി രൂപയിലെത്തി.

2022 ഡിസംബറില്‍ ഇത് 17.33 ലക്ഷം കോടി രൂപയായിരുന്നു. ഏകദേശം 27.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ബാങ്ക് കൈവരിച്ചത്.

കാസാ നിക്ഷേപമായി (കറന്റ് അക്കൗണ്ട് സേവിംഗ് അക്കൗണ്ട്) 2023 ഡിസംബര്‍ 31 വരെ ഏകദേശം 8.3 ലക്ഷം കോടി രൂപ സമാഹരിച്ചതായും ബാങ്ക് സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഡിസംബര്‍ പാദത്തില്‍ 13.41 ശതമാനത്തിന്റെ വായ്പ വളര്‍ച്ചയാണു നേടിയത്. 8.6 ലക്ഷം കോടി രൂപയാണ് 2023 ഡിസംബര്‍ പാദത്തില്‍ ബാങ്ക് വായ്പയായി അനുവദിച്ചത്.

2022 ഡിസംബര്‍ പാദത്തില്‍ ഇത് 7.6 ലക്ഷം കോടി രൂപയായിരുന്നു.

Tags:    

Similar News