മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങള്‍ക്ക് 66,745 കോടി കേന്ദ്ര വായ്പ
- 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 81,195.35 കോടി രൂപ പദ്ധതിക്ക് കീഴില്‍ അനുവദിച്ചു.
- 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 81,195.35 കോടി രൂപ പദ്ധതിക്ക് കീഴില്‍ അനുവദിച്ചു
- ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ജലവിതരണം, വൈദ്യുതി, റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ തുടങ്ങി വിവിധ മേഖലകളിലെ മൂലധന നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു
ന്യൂഡല്‍ഹി: 'മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം' എന്ന പദ്ധതിക്ക് കീഴില്‍ ധനമന്ത്രാലയം 28 സംസ്ഥാനങ്ങള്‍ക്ക് 66,745 കോടി രൂപയുടെ വായ്പ അനുവദിച്ചു.
സംസ്ഥാനങ്ങളുടെ മൂലധനച്ചെലവ് വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. പദ്ധതി പ്രകാരം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള 1.3 ലക്ഷം കോടി രൂപ വരെ 50 വര്‍ഷത്തെ പലിശ രഹിത വായ്പയുടെ രൂപത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക സഹായം നല്‍കുന്നു.
2023 ഏപ്രില്‍ 1 നും 2024 ഫെബ്രുവരി 1 നും ഇടയില്‍ പദ്ധതിക്ക് കീഴില്‍ 66,745.21 കോടി രൂപ 28 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതായി ചൗധരി പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 81,195.35 കോടി രൂപ പദ്ധതിക്ക് കീഴില്‍ അനുവദിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ജലവിതരണം, വൈദ്യുതി, റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ തുടങ്ങി വിവിധ മേഖലകളിലെ മൂലധന നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.
ഈ മേഖലകളിലെ പദ്ധതികളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍, പ്രധാനമന്ത്രി ഗ്രാം സഡക് യോജന എന്നിവയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനുള്ള ഫണ്ടുകളും ഈ പദ്ധതിക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.