ശനിയാഴ്ചകളിൽ ബാങ്കുകള്‍ക്ക് അവധി നൽകാൻ ശുപാര്‍ശ

  • കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.
  • മറ്റു ദിവസങ്ങളില്‍ പ്രവൃത്തിസമയം 45 മിനിറ്റ് കൂട്ടാനാണ് പരിഗണനയിലുള്ളത്

Update: 2024-03-09 06:15 GMT

ശനിയാഴ്ചകളിൽ ബാങ്കുകള്‍ക്ക് അവധി നൽകാൻ ശുപാര്‍ശ.

കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ബാങ്ക് ജീവനക്കാരുടെ 17 ശതമാനം ശമ്പളം കൂട്ടാന്‍ ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, എല്‍ഐസി തുടങ്ങിയ സ്ഥാപനങ്ങൾ പോലെ ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവധി വേണം എന്നുള്ളത് ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

 അവധി നടപ്പിലാക്കിയാൽ മറ്റു ദിവസങ്ങളില്‍ പ്രവൃത്തിസമയം 45 മിനിറ്റ് കൂട്ടാനാണ് പരിഗണനയിലുള്ളത്.

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാൻ ധാരണയായെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കേന്ദ്ര സർക്കാർ  ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കുമോയെന്നു വ്യക്തമല്ല.




Tags:    

Similar News