ബാങ്കുകളിലെ അനാഥപ്പണം കുതിച്ചുയര്‍ന്നു, കോവിഡില്‍ അവകാശികള്‍ക്കെന്ത് സംഭവിച്ചു?

അക്കൗണ്ട് വിവരങ്ങള്‍ മറക്കുകയോ അതല്ലെങ്കില്‍ മരണം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും അവകാശികളില്ലാത്ത പണമു ണ്ടാകുന്നത്.;

Update: 2023-04-04 08:19 GMT
unclaimed money piles up in banks
  • whatsapp icon



കോവിഡും ബാങ്കുകളിലെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും അവകാശികളില്ലാത്ത പണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ ? ഇല്ലെന്ന് ഒറ്റയടിക്ക് തോന്നാമെങ്കിലും കോവിഡ് പ്രതിസന്ധി രാജ്യത്തെ ബാങ്കുകളിലെ അനാഥമായ പണത്തിന്റെ തോത് കൂട്ടി എന്നാണ് വായിച്ചെടുക്കാനാവുക. ഡിസംബര്‍ 2020 മുതല്‍ ഫെബ്രുവരി 2023 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകളിലുള്ള അവകാശികളില്ലാത്ത പണത്തില്‍ 70 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നാണ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ ഉത്തരത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാഡ് വ്യക്തമാക്കിയത്. 2019 നെ അക്ഷേിച്ച് അനാഥപ്പണം കോവിഡിന് ശേഷം ഇരട്ടിയായെന്നും പാര്‍ലമെന്റില്‍ വ്യക്തമാക്കി.

അക്കൗണ്ട്  വിവരങ്ങള്‍ മറക്കുകയോ അതല്ലെങ്കില്‍ മരണം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും അവകാശികളില്ലാത്ത പണമു ണ്ടാകുന്നത്. കോവിഡ് രാജ്യത്ത് എത്ര പേരുടെ ജീവനെടുത്തു എന്ന് ഇന്നും കൃത്യമായ കണക്കുകള്‍ ഇല്ല.

2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആര്‍ബി ഐ യ്ക്ക് പൊതുമേഖലാ ബാങ്കുകള്‍ കൈമാറിയി അനാഥ പണം 35,012 കോടി വരും.  അക്കൗണ്ടുടമകള്‍  രോഗശയ്യയിലാവുകയോ, മരിക്കുകയോ, അതുമല്ലെങ്കില്‍ ഓര്‍മ നശിക്കുകയോ ചെയ്യുന്നതാണ് ഇത്തരം കേസുകളില്‍ സംഭവിക്കുക. യഥാര്‍ഥ അവകാശിക്ക് ഇതേകുറിച്ച് അറിവില്ലാത്ത സാഹചര്യത്തില്‍ അവകാശികളില്ലാത്ത പണത്തിന്റെ അക്കൗണ്ടിലേക്ക് ഇതും മാറ്റപ്പെടുന്നു. സാധാരണ ഗതിയില്‍ ഒരു അക്കൗ ണ്ട് രണ്ട് വര്‍ഷത്തിലധികം പ്രവര്‍ത്തനരഹിതമായാല്‍ അത് ഡോര്‍മെന്റ് അക്കൗണ്ടായി മാറും. ഇത്തരം കേസുകള്‍ പെരുകുന്നതോടെ ആര്‍ബി ഐ ഇക്കാര്യത്തില്‍ ചില തിട്ടൂരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 10 വര്‍ഷമോ അധിലധികമോ കാലമായി പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളിലെ അനാഥ പണത്തിന്റെ കണക്കും മറ്റ് വിവരങ്ങളും ബാങ്ക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കണം എന്നാണ് ചട്ടം. ഇത് നോക്കി വേരിഫൈ ചെയ്ത് യഥാര്‍ഥ അവകാശിക്ക് പണം കൈപറ്റാനുള്ള വഴി തേടി ബാങ്കിനെ സമീപിക്കാവുന്നതാണ്.


Tags:    

Similar News