എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിതരണം കൂട്ടുന്നു, മാസം 10 ലക്ഷം ലക്ഷ്യം

2020 ഡിസംബറില്‍ പല വിധത്തിലുള്ള സാങ്കേതിക തകരാറുകള്‍ മൂലം ആര്‍ബിഐ പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ നിന്ന് ബാങ്കിനെ വിലക്കിയിരുന്നു. ഇത് ബാങ്കിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. സാങ്കേതിക തടസങ്ങള്‍ പൂര്‍ണമായും മാറ്റുന്നതിന് 12-15 മാസം വരെ സമയമെടുക്കുമെന്ന് അന്ന് ബാങ്ക് വ്യക്തമാക്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ബിഐ പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഇളവ് നല്‍കിയത്.

Update: 2022-12-19 08:46 GMT

എച്ച്ഡി എഫ് സി ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വില്പന ഇരട്ടിയാക്കാനൊരുങ്ങുന്നു. പ്രതിമാസം ദശലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഓരോ മാസവും അഞ്ചു ലക്ഷത്തോളം കാര്‍ഡുകള്‍ ബാങ്ക് വില്‍ക്കുന്നുണ്ട്. കാര്‍ഡുകളുടെ വില്പന വര്‍ധിപ്പിക്കുക എന്നതിന് പുറമെ, ഉപഭോക്താക്കളെ കാര്‍ഡിന്റെ മൂല്യം മനസിലാക്കി കൂടുതല്‍ ഉപയോഗിക്കുന്നതിനു പ്രോത്സാഹിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റാവു വ്യക്തമാക്കി.

2020 ഡിസംബറില്‍ പല വിധത്തിലുള്ള സാങ്കേതിക തകരാറുകള്‍ മൂലം ആര്‍ബിഐ പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ നിന്ന് ബാങ്കിനെ വിലക്കിയിരുന്നു. ഇത് ബാങ്കിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. സാങ്കേതിക തടസങ്ങള്‍ പൂര്‍ണമായും മാറ്റുന്നതിന് 12-15 മാസം വരെ സമയമെടുക്കുമെന്ന് അന്ന് ബാങ്ക് വ്യക്തമാക്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ബിഐ പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഇളവ് നല്‍കിയത്.

എട്ടു മാസത്തെ കാര്‍ഡ് നിരോധനം നീക്കിയതിനു ശേഷം എച്ച്ഡിഎഫ് സി ബാങ്ക് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വില്പന വര്‍ധിപ്പിക്കുന്നത്. ആര്‍ബിഐ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡുകളുടെ മൊത്തത്തിലുള്ള ചെലവിന്റെ 29 ശതമാനവും ബാങ്കിന്റെ കാര്‍ഡുകള്‍ക്കായിരുന്നു. യുവ തലമുറക്കായി അത്യാധുനിക ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുന്നതിന് അവസാന ഘട്ടത്തിലാണ് ബാങ്ക് എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News