പൈലറ്റുമാരില്ല; സര്‍വ്വീസുകള്‍ ഒഴിവാക്കി വിസ്താര

  • രാത്രികാല പ്രവര്‍ത്തനത്തിനായി എയര്‍ലൈന്‍ പുനഃക്രമീകരിക്കേണ്ടതായി വന്നു.
  • നിലവില്‍ ഡ്യൂട്ടിയിലുളിള പൈലറ്റുമാര്‍ക്ക് വിശ്രമം അനുവദിക്കേണ്ടി വരുന്നതും സര്‍വ്വീസ് റദ്ദാക്കാന്‍ കാരണമാകുന്നു
  • എയര്‍ ഇന്തയില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ പൈലറ്റുമാരുടെ പ്രതിഷേധമാണ് നിലവിലെ സാഹചര്യത്തിന് കാരണം

Update: 2024-04-02 07:22 GMT

പൈലറ്റ് ക്ഷാമം പരിഹരിക്കാന്‍ ഫ്‌ളൈറ്റുകള്‍ വെട്ടിക്കുറച്ച് വിസ്താര. കഴിഞ്ഞല ദിവസം 50 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച്ച 60 ഫ്‌ളൈറ്റുകള്‍ റദ്ദാക്കുമെന്നാണ് കണക്കാക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടര്‍ന്നേക്കും.

പൈലറ്റുമാരുടെ കുറവ് മൂലമുള്ള തുടര്‍ച്ചയായ സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ കമ്പനി ആവഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര റൂട്ടുകളില്‍ വൈഡ് ബോഡി വിമാനങ്ങള്‍ വിന്യസിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.

ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍വ്വീസുകള്‍ റദ്ദാക്കലും കാലതാമസവും നേടരുന്നതായി കമ്പനി വ്യക്തമാക്കി.

ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് വിസ്താര. സാധ്യമാകുന്ന റൂട്ടുകളിലെല്ലാം കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ ചില ആഭ്യന്തര റൂട്ടുകളില്‍ വൈഡ് ബോഡി ബോയിംഗ് 787 ഡ്രീംലൈനര്‍ അടക്കമുള്ള വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.

ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുമായി ലയിക്കുന്ന എയര്‍ലൈന്‍ കഴിഞ്ഞ മാസവും സമാനമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു.


Tags:    

Similar News