ഇന്‍ഡിഗോ ഏഴ് അന്താരാഷ്ട്ര സര്‍വീസുകൂടി ആരംഭിക്കും

  • നിലവില്‍ ഇന്‍ഡിഗോ 33 വിദേശ നഗരങ്ങള്‍ ഉള്‍പ്പെടെ 120 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നു
  • ഇന്‍ഡിഗോയ്ക്ക് ഏകദേശം 61 ശതമാനം ആഭ്യന്തര വിപണി വിഹിതം

Update: 2024-08-05 08:44 GMT

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ ഇന്‍ഡിഗോ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി ഫ്‌ളൈറ്റ് ആരംഭിക്കുമെന്ന് അതിന്റെ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു.

നിലവില്‍, ഇന്‍ഡിഗോ പ്രതിദിനം 2,000-ലധികം സര്‍വീസ് നടത്തുകയും 33 വിദേശ നഗരങ്ങള്‍ ഉള്‍പ്പെടെ 120 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുകയും ചെയ്യുന്നു.

ജാഫ്‌നയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഈ മാസം ആദ്യം ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു.

ഇന്‍ഡിഗോയുടെ 18 വര്‍ഷത്തെ പറക്കല്‍ പ്രമാണിച്ച് ദേശീയ തലസ്ഥാനത്ത് നടന്ന ഒരു പരിപാടിയില്‍ സംസാരിച്ച എല്‍ബര്‍സ്, കൂടുതല്‍ അന്താരാഷ്ട്ര വിപുലീകരണമുണ്ടാകുമെന്ന് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇന്‍ഡിഗോ ഏഴ് പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്‌ളൈറ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലോഞ്ചുകളോടെ 40 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്തും.

ഇന്‍ഡിഗോയ്ക്ക് ഏകദേശം 61 ശതമാനം ആഭ്യന്തര വിപണി വിഹിതമുണ്ട്. ജൂണ്‍ അവസാനത്തോടെ ലീസിനെടുത്ത 18 വിമാനങ്ങള്‍ ഉള്‍പ്പെടെ 382 ഫ്‌ളൈറ്റുകളാണ് എയര്‍ലൈനിന് ഉണ്ടായിരുന്നത്. കൂടാതെ 975 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News