ആഭ്യന്തര റൂട്ടുകളില്‍ ബിസിനസ് ക്ലാസ് സീറ്റുകളുമായി ഇന്‍ഡിഗോ

  • 'ഇന്‍ഡിഗോ ബ്ലൂചിപ്പ്' എന്ന ഉപഭോക്തൃ ലോയല്‍റ്റി പ്രോഗ്രാമും എയര്‍ലൈന്‍ അവതരിപ്പിക്കും
  • നിലവില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നിവ ബിസിനസ് ക്ലാസ് വാഗ്ദാനം ചെയ്യുന്നുണ്ട്

Update: 2024-08-05 08:10 GMT

ഇന്‍ഡിഗോ 12 ആഭ്യന്തര റൂട്ടുകളിലെ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സീറ്റുകള്‍ നവംബര്‍ പകുതിയോടെ അവതരിപ്പിക്കും.

ചൊവ്വാഴ്ച മുതല്‍ സീറ്റുകള്‍ ബുക്കിംഗിനായി ഓപ്പണ്‍ ആയിരിക്കുമെന്ന് എയര്‍ലൈന്‍ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. എയര്‍ലൈനിന്റെ 18 വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടയാളപ്പെടുത്തുന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലസ്ഥാനത്ത് നിന്നുള്ള തിരഞ്ഞെടുത്ത ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടെ ഏറ്റവും തിരക്കേറിയതും ബിസിനസ്സ് റൂട്ടുകളിലും സീറ്റുകള്‍ അവതരിപ്പിക്കുമെന്ന് എല്‍ബര്‍സ് പറഞ്ഞു.

നവംബര്‍ പകുതി മുതല്‍ 12 ആഭ്യന്തര റൂട്ടുകളില്‍ ബിസിനസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്‍ഡിഗോ ബ്ലൂചിപ്പ്' എന്ന ഉപഭോക്തൃ ലോയല്‍റ്റി പ്രോഗ്രാമും എയര്‍ലൈന്‍ അവതരിപ്പിക്കും.

ഈ വര്‍ഷം തിരഞ്ഞെടുത്ത റൂട്ടുകളില്‍ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് മെയ് 23 ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നിവ ബിസിനസ് ക്ലാസ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags:    

Similar News