വിലയില്‍ ഞെട്ടിച്ച് ടാറ്റ; പുതിയ നെക്‌സണ്‍ 8.10 ലക്ഷം മുതല്‍
ടോപ് വേരിയന്റിന് വില 13 ലക്ഷം രൂപയാണ്
എസ്‌യുവി പദവി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടാറ്റ നെക്‌സണ്‍. സെപ്റ്റംബര്‍ 14-ന് വിപണിയിലിറക്കിയ ടാറ്റ നെക്‌സന്‍ ഫെയ്‌സ് ലിഫ്റ്റിന്റെ വില 8.10 ലക്ഷം രൂപ (എക്‌സ് ഷോറൂം വില) മുതലാണ്.ടോപ് വേരിയന്റിന് വില 13 ലക്ഷം (എക്‌സ് ഷോറൂം വില) രൂപയും.ഇത് രണ്ടും പെട്രോള്‍ മോഡലായിരിക്കും.
ഡീസല്‍ മോഡലിന് 10.99 ലക്ഷം മുതല്‍ 12.99 ലക്ഷം രൂപ വരെയുമാണു വില.
സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണു പുതിയ നെക്‌സണ്‍ വിപണിയിലെത്തിയിരിക്കുന്നത്.
ഇവി മോഡലും
ടാറ്റ നെക്‌സന്റെ ഫെയ്‌സ്‌ലിഫ്റ്റ് ഇവിയും വിപണിയിലിറക്കി. നാല് നിറങ്ങളിലാണ് ഇവി ലഭ്യമാവുക.
പ്രിസ്റ്റീന്‍ വൈറ്റ്, ഡേടോണ ഗ്രേ, ഇന്റന്‍സി ടീല്‍, ഫ്‌ളെയിം റെഡ് എന്നിവയാണ് നാല് നിറങ്ങള്‍.
പെട്രോള്‍, ഡീസല്‍ എന്‍ജിന്‍
1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണു നെക്‌സനു കരുത്തുപകരുക.
പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തില്‍ 170 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നതാണ്.
ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറില്‍ 260 എന്‍എം ടോര്‍ക്ക് നല്‍കും.
വിപണിയിലെ കരുത്തര്‍
എസ്‌യുവി വിഭാഗത്തില്‍ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര എക്‌സ് യുവി300, നിസാന്‍ മാഗ്‌നെറ്റ്, റെനോ കൈഗര്‍ എന്നിവയോടായിരിക്കും വിപണിയില്‍ മത്സരിക്കേണ്ടി വരിക.
സുരക്ഷ
ആറ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എല്ലാ സീറ്റുകള്‍ക്കും ത്രീ പോയ്ന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയുള്‍പ്പെടെ മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്ക്
കര്‍വ് കണ്‍സെപ്റ്റില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണു പുതിയ നെക്‌സണ്‍.