ഹോണ്ട കാറുകളും വില വര്‍ധിപ്പിക്കുന്നു

  • ജനുവരി മുതല്‍ മോഡല്‍ ശ്രേണിയിലുടനീളം രണ്ട് ശതമാനം വിലവര്‍ധനയാണ് ഉണ്ടാകുക
  • വിവിധ കാര്‍ കമ്പനികള്‍ മുന്‍പുതന്നെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു

Update: 2024-12-20 06:14 GMT

ഉയരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുന്നതിനായി, ജനുവരി മുതല്‍ മോഡല്‍ ശ്രേണിയിലുടനീളം വില 2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ.

അമേസ്, സിറ്റി, എലവേറ്റ് തുടങ്ങിയ മോഡലുകളാണ് കമ്പനി ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നത്.

തങ്ങളുടെ മോഡലുകളുടെ വില 2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് - മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് കുനാല്‍ ബെല്‍ ആണ് അറിയിച്ചത്.

ഈ വര്‍ഷം വില വര്‍ധന ഉള്‍ക്കൊള്ളാന്‍ കമ്പനി ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഉപഭോക്താക്കളില്‍ കുറഞ്ഞ സ്വാധീനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''എന്നിരുന്നാലും, ഇന്‍പുട്ട് ചെലവുകളിലും ലോജിസ്റ്റിക്സിലും തുടര്‍ച്ചയായ വര്‍ധനവ് കാരണം, ഈ ആഘാതത്തിന്റെ ഒരു ചെറിയ ഭാഗം പുതിയ വര്‍ഷം മുതല്‍ വില പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറും,'' ബെഹല്‍ പറഞ്ഞു.

കൂടാതെ, വളരെ മത്സരാധിഷ്ഠിതമായ പ്രാരംഭ വിലയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മൂന്നാം തലമുറ അമേസിന്റെ വിലയും വര്‍ധിപ്പിക്കും.

മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നിവയുള്‍പ്പെടെ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ ജനുവരി മുതല്‍ വിലവര്‍ധനവ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News