ഒലയുടെ ഇലക്ട്രിക് വില്‍പ്പന കുതിച്ചുയര്‍ന്നു

  • ഒക്ടോബറില്‍ കമ്പനി 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചു
  • ഉത്സവ സീസണ്‍ കമ്പനിക്ക് ഏറെ പ്രാധാന്യമേറിയതായി

Update: 2024-11-01 09:24 GMT

ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് വാഹന രജിസ്‌ട്രേഷനില്‍ 74 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഒക്ടോബറിലെ രജിസ്‌ട്രേഷന്‍ 41,605 യൂണിറ്റുകളായി. ഒക്ടോബറില്‍ കമ്പനി 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഒല ഇലക്ട്രിക് പ്രസ്താവനയില്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ നമ്പറുകള്‍ വാഹന്‍ ഡാറ്റ പ്രകാരമാണ്, അത് കൂട്ടിച്ചേര്‍ത്തു.

ഉത്സവ സീസണ്‍ കമ്പനിക്ക് ഏറെ പ്രധാന്യമേറിയതാണ്. വിപുലമായ പോര്‍ട്ട്ഫോളിയോയുടെയും ഉപഭോക്തൃ ഡിമാന്‍ഡിലെ ഉയര്‍ച്ചയുടെയും ഇന്ത്യയിലുടനീളമുള്ള വില്‍പ്പന ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് വില്‍പ്പന ഉയര്‍ന്നത്. വരും മാസങ്ങളിലും ഈ നല്ല വളര്‍ച്ച കുതിച്ചുയരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ വക്താവ് പറഞ്ഞു.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള സേവന ശൃംഖല ഡിസംബറോടെ 1,000 കേന്ദ്രങ്ങളാക്കി ഇരട്ടിയാക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചതായി ഒല അറിയിച്ചു. കൂടാതെ, നെറ്റ്വര്‍ക്ക് പങ്കാളി പ്രോഗ്രാമിന്റെ ഭാഗമായി, 2025 അവസാനത്തോടെ വില്‍പ്പനയിലും സേവനത്തിലുമായി 10,000 പങ്കാളികളെ ഉള്‍പ്പെടുത്തുകയും ചെയ്യും. 

Tags:    

Similar News