നൂറിലധികം പുതിയ ലോഞ്ചുകളുമായി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ

  • ജനുവരി 17-22 വരെയാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ
  • എക്സ്പോ മൂന്ന് വേദികളിലായി നടക്കും
  • മാരുതി സുസുക്കിയുടെ ആദ്യ ഇവി എക്‌പോയില്‍ പുറത്തിറങ്ങിയേക്കും

Update: 2025-01-16 10:16 GMT

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വാഹനങ്ങള്‍, ഘടക ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയിലുടനീളം നൂറിലധികം പുതിയ ലോഞ്ചുകള്‍ക്ക് എക്‌സ്‌പോ സാക്ഷ്യം വഹിക്കും.

ജനുവരി 17-22 വരെയാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ മുതല്‍ ഘടകങ്ങള്‍, ഇലക്ട്രോണിക്സ് ഭാഗങ്ങള്‍, ടയര്‍, എനര്‍ജി സ്റ്റോറേജ് നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങള്‍ എല്ലാം ഒറ്റക്കുടക്കീഴില്‍ എത്തും.

ഓട്ടോമോട്ടീവ്, മൊബിലിറ്റി മേഖലയിലുടനീളം സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ ഒരുങ്ങുന്നത്. ആഗോള എക്സ്പോ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം, ഡെല്‍ഹി ദ്വാരകയിലെ യശോഭൂമി, ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്റര്‍ & മാര്‍ട്ട്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയുള്ള ആഗോള എക്സ്പോയ്ക്ക് വിവിധ വ്യസായ അസോസിയേഷനുകള്‍ ആതിഥേയത്വം വഹിക്കും. സിയാം, എസിഎംഎ, ഐഇഎസ്എ, എടിഎംഎ, ഐസിഇഎംഎ, നാസ്‌കോം, ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍, മെറ്റീരിയല്‍ റീസൈക്ലിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സിഐഐ എന്നീ അസോസിയേഷനുകളാണ് എക്‌സ്‌പോയിക്കായി പ്രവര്‍ത്തിക്കുന്നത്. ഇതിന് 5,100 അന്തര്‍ദേശീയ പങ്കാളികളുണ്ടാകും കൂടാതെ ലോകമെമ്പാടുമുള്ള 5 ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

എക്‌സ്‌പോയില്‍ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ എസ്യുവി ഇ വിറ്റാര പുറത്തിറക്കുമെന്ന് കരുതുന്നു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ക്രേറ്റ ഇവി പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു.

ലക്ഷ്വറി സെഗ്മെന്റില്‍, ജര്‍മ്മന്‍ കമ്പനിയായ മെഴ്സിഡസ് ബെന്‍സ് അതിന്റെ ഇലക്ട്രിക് ഇക്യുഎസ് മെയ്ബാക്ക് എസ്യുവി പുറത്തിറക്കും. അതേസമയം ഇലക്ട്രിക് കണ്‍സെപ്റ്റ് സിഎല്‍എ, ജി ഇലക്ട്രിക് എസ്യുവി എന്നിവ പ്രദര്‍ശിപ്പിക്കും. ബിഎംഡബ്ല്യു അതിന്റെ എല്ലാ പുതിയ ബിഎംഡബ്ല്യു എക്‌സ് 3 ലോഞ്ച് ചെയ്യുന്നതിനൊപ്പം ഓള്‍-ഇലക്ട്രിക് ബിഎംഡബ്ല്യു ഐ7 പ്രദര്‍ശിപ്പിക്കും.

മൊത്തത്തില്‍, 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ ഈ പ്രധാന ആകര്‍ഷണത്തില്‍ 40-ലധികം പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍ പ്രതീക്ഷിക്കുന്നു.

2025 ജനുവരി 18 മുതല്‍ 21 വരെ യശോഭൂമിയില്‍ നടക്കുന്ന ഘടക പ്രദര്‍ശനത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രദര്‍ശകര്‍ പങ്കെടുക്കും. ജപ്പാന്‍, ജര്‍മ്മനി, ദക്ഷിണ കൊറിയ, തായ്വാന്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് രാജ്യ പവലിയനുകളും യുഎസ്എ, ഇസ്രായേല്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരും ഉണ്ട്. 60-ലധികം പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും ഘടക ഷോയില്‍ പ്രതീക്ഷിക്കുന്നു. 

Tags:    

Similar News