മേയ് മാസം തൂക്കി ഒല; ഇവി വിപണിയില്‍ പകുതിയും വിറ്റത് ഒല സ്‌കൂട്ടര്‍

  • വാഹന്‍ പോര്‍ട്ടല്‍ കണക്ക്പ്രകാരം മൊത്തം 37,191 യൂണിറ്റ് ഇ-സ്‌കൂട്ടറുകളാണ് ഒല വിറ്റത്
  • എസ് 1 എക്‌സ് മോഡലിന്റെ പിന്‍ബലത്തിലാണ് വില്‍പ്പനയില്‍ ഇത്രയും വലിയ മുന്നേറ്റം ഒല നടത്തിയത്
  • എസ് 1 എക്‌സ് 2 kWh വേരിയന്റിന് 74,999 രൂപ മുതലാണ് എക്‌സ് ഷോറൂം വില

Update: 2024-06-03 10:57 GMT

ഈ വര്‍ഷം മേയ് മാസത്തില്‍ വില്‍പ്പനയില്‍ വമ്പന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ഒല ഇലക്ട്രിക്. വാഹന്‍ പോര്‍ട്ടല്‍ കണക്ക്പ്രകാരം മൊത്തം 37,191 യൂണിറ്റ് ഇ-സ്‌കൂട്ടറുകളാണ് ഒല വിറ്റത്. ഇത് മൊത്തം ഇവി രജിസ്‌ട്രേഷന്റെ 49 ശതമാനം വരും.

എസ് 1 എക്‌സ് മോഡലിന്റെ പിന്‍ബലത്തിലാണ് വില്‍പ്പനയില്‍ ഇത്രയും വലിയ മുന്നേറ്റം ഒല നടത്തിയത്.

എസ് 1 എക്‌സ് 2 kWh വേരിയന്റിന് 74,999 രൂപ മുതലാണ് എക്‌സ് ഷോറൂം വില.

എസ് 1 എക്‌സ് 3 kWh വേരിയന്റിന് 84,999 രൂപയും 4 kWh 99,999 രൂപയുമാണ് എക്‌സ് ഷോറൂം വില.

അധിക ചാര്‍ജ് ഈടാക്കാതെ തന്നെ എട്ട് വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറന്റി ഒല വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഒല നടത്തുന്നുണ്ട്.

Tags:    

Similar News