ഇലക്ട്രിക് വാഹന വിപണിയിൽ കുതിക്കാൻ ഇന്ത്യൻ കമ്പനികൾ

  • ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഓല ഇലക്ട്രിക്ക്
  • ഇവി സ്‌കൂട്ടറുകളിലൂടെ നഗര ഗതാഗത രംഗം പുനർനിർവചിക്കുകയാണ് ഏഥർ എനർജി ലക്ഷ്യമിടുന്നത്
  • മൊബിലിറ്റി മേഖലയിൽ ഡീകാർബണൈസേഷൻ സ്കെയിൽ ചെയ്യുന്നതിൽ ബ്ലൂസ്മാർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു

Update: 2024-04-08 10:08 GMT

 ഇലക്ട്രിക്ക് വാഹന  വിപണിയുടെ സാധ്യതകൾ മുൻ കൂട്ടി കണ്ട്, ഈ മേഖലയിൽ ചുവടുറപ്പിക്കുകയാണ്  ഓല ഇലക്ട്രിക്, ആതർ എനർജി, ബ്ലൂ സ്മാർട്ട് എന്നീ ഇന്ത്യൻ കമ്പനികൾ. പരിസ്ഥി സൗഹാർദ്ദ ഗതാഗത സൗകര്യങ്ങൾക്ക് മുഗണന നൽകി കൊണ്ട് വാഹന വിപണിയിൽ സ്വന്തമായ ഇടം  സൃഷ്ടിക്കാനാണ്  ഈ കമ്പനികൾ ശ്രമിക്കുന്നത്. ഇവി റീചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ഇന്ത്യയിൽ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇലക്ട്രിക്ക് വാഹന  വിപണിക്ക് മുന്നിൽ പ്രതീക്ഷയുടെ വൻ വാതിലുകൾ ആണ് തുറക്കപ്പെടുന്നത്.

ഓല ഇലക്ട്രിക്

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ റൈഡ് ഷെയറിംഗ് കമ്പനി ആയ ഓലയുടെ ഒരു ഉപസ്ഥാപനമാണ് ഓല ഇലക്ട്രിക്. സാമ്പത്തിക സേവനങ്ങളും ക്ലൗഡ് കിച്ചണുകളും ഉൾപ്പെടെയുള്ള മറ്റ് ബിസിനസ്സ് മേഖലകളിലും ഓല ക്യാബ്‌സ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സോഫ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 2018 ൽ, ഓല ആദ്യത്തെ വിദേശ വിപണിയായ ഓസ്‌ട്രേലിയയിൽ ചുവടുറപ്പിക്കുകയും,ശേഷം 2018 സെപ്റ്റംബറിൽ ന്യൂസിലാൻഡിലും, 2019 ൽ യുകെയിലും ഓല യുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഒല ഇലക്ട്രിക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറികഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ, ഇ വി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ബാറ്ററി സ്വാപ്പിംഗ് ടെക്നോളജി എന്നിവ ഉൾപ്പെടെ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓല ഇലക്ട്രിക് ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2023 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 5.4 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഓല ഇലക്ട്രിക്ക്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കമ്പനിക് ഇവി ടു വീലർ മാനുഫാട്യൂറിങ് ഫാക്ടറിയുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഇവി നിർമ്മാണ കേന്ദ്രമാണ്.

ഓല എസ് വൺ എന്ന പേരിൽ ഓല എസ് വൺ എയർ, ഓല എസ് വൺ എക്സ്, ഓല എസ് വൺ പ്രോ എന്നീ മൂന്ന് വ്യത്യസ്ത മോഡലുകളിൽ ഓല ഇലക്ട്രിക്ക് ഇവി സ്കൂട്ടറുകൾ വില്പന നടത്തുന്നു. തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ മോഡലുകൾ പുറത്തിറക്കിയതിന് ശേഷം, 2024-ൽ കൂടുതൽ ഉയർന്ന റേഞ്ചിലുള്ള പ്രീമിയം ഇലക്ട്രിക് മോട്ടോർസൈക്കിൾ മോഡലുകൾ അവതരിപ്പിക്കാൻ ഒല പദ്ധതിയിടുന്നു. കൂടാതെ 2024 അവസാനത്തോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാനും, രാജ്യത്തെ ചാർജിംഗ് സൗകര്യങ്ങൾ വിപുലീകരിക്കാനുമുള്ള പദ്ധതികളും ഓല ലക്ഷ്യമിടുന്നുണ്ട്.

ഏഥർ എനർജി

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ഏഥർ എനർജി. 2013 ൽ ബാംഗ്ലൂരിൽ തരുൺ മെഹ്‌ത, സ്വാപ്നിൽ ജെയിൻ എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിർമ്മാണത്തില ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി ഏഥർ 450 ആപെക്സ്, 450 എസ്, 450X, 450X പ്രോ, 450 റിസ്റ്റ എന്നിങ്ങനെ നിരവധി മോഡലുകള്‍ വിപണിയിലെത്തിച്ചു. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലും തമിഴ്‌നാട്ടിലെ ഹോസൂരിലും ഇവർക്ക് നിർമ്മാണ കേന്ദ്രങ്ങൾ ഉണ്ട്. സ്വന്തം ചാർജിംഗ് നെറ്റ്‌വർക്കായ ഏഥർ ഗ്രിഡ് വഴി ചാർജിംഗ് സൗകര്യവും ഏഥർ എനർജി ഉറപ്പാക്കുന്നു.

ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ, കണക്റ്റഡ് ടെക്‌നോളജി, ഫാസ്റ്റ് ചാർജിംഗ് സൗകര്യം എന്നിവ പോലുള്ള അത്യാധുനിക സവിശേഷതകളുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ ഡിസൈൻ ചെയ്‌ത് നിർമ്മിക്കുന്ന കമ്പനി ഇലക്ട്രിക് വാഹന മേഖലയിൽ മുന്നിൽ നിൽക്കുന്നു. പ്രകടനം, ടെക്നോളജി, പരിസ്ഥിതി സൗഹൃദ സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കമ്പനിക്ക് സാമൂഹിക പ്രതിബദ്ധത ഉള്ള ഉപഭോക്താക്കളെ നേടാൻ സാധിച്ചു. ഇവി സ്‌കൂട്ടറുകളിലൂടെ നഗര ഗതാഗത രംഗം പുനർനിർവചിക്കുകയാണ് ഏഥർ എനർജി ലക്ഷ്യമിടുന്നത്.

ബ്ലൂ സ്മാർട്ട്

ഇലക്ട്രിക് വാഹനങ്ങളുടെ ഒരു വൻ നിരയുമായി റൈഡ്-ഷെയറിംഗ് സേവനങ്ങൾ നൽകുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ബ്ലൂ സ്മാർട്ട്. ഇതിൽ ഇലക്ട്രിക് കാറുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉൾപ്പെടുന്നു. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂ സ്മാർട്ട് 2019 ൽ അൻമോൽ സിംഗ് ജഗ്ഗി, പുനിത് കെ ഗോയൽ, പുനീത് സിംഗ് ജഗ്ഗി എന്നിവർ ചേർന്നാണ് സ്ഥാപിച്ചത്. ആപ്പ് വഴി ഉപയോക്താക്കൾക്ക് യാത്രകൾ ബുക്ക് ചെയ്യാനും തിരഞ്ഞെടുത്ത നഗരങ്ങളിൽ പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാനും സാധിക്കും. ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഷെയർ സ്‌മാർട്ട് മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് ഇത്. ഒരു അസറ്റ്-ലൈറ്റ് ബിസിനസ് മോഡലിൽ പ്രവർത്തിക്കുന്ന ബ്ലുസ്മാർട്ട് EESL പോലുള്ള കമ്പനികളിൽ നിന്ന് പ്രതിമാസ പാട്ടത്തിനാണ് കാറുകൾ ലഭ്യമാക്കുന്നു.

2019 സെപ്റ്റംബറിൽ, ദീപിക പദുക്കോണിൻ്റെ ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസായ JITO ഏഞ്ചൽ നെറ്റ്‌വർക്കിൻ്റെ നേതൃത്വത്തിലുള്ള കമ്പനി, 3 മില്യൺ യുഎസ് ഡോളർ സമാഹരിച്ചു. എന്നാൽ ബ്ലൂസ്മാർട്ടിൻ്റെ വിപുലീകരണം നിരവധി തടസ്സങ്ങൾ അതിജ്‌ജീവിച്ചു. ഒരു ഹബ്-ടു-ഹബ് മോഡലിൽ പ്രവർത്തിക്കുന്നതിനാൽ, ഇന്ത്യയിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൻ്റെ അഭാവവും ഇവി കളുടെ റേഞ്ച് ഉത്കണ്ഠയും കമ്പനിയുടെ വളർച്ചയ്ക്ക് ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

ഡൽഹി എൻസിആറിൽ 1.8 ദശലക്ഷത്തിലധികം റൈഡുകളിൽ 4300 ടൺ കാർബൺ ഡയോക്‌സൈഡ് ഉദ്വമനം കുറച്ചതായി കമ്പനി പ്രഖ്യാപിച്ചു. 2021ലെ ലോക ഇവി ദിനത്തിൽ, ഇന്ത്യയിലുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനായി ബ്ലൂസ്മാർട്ട് ജിയോ-ബിപിയുമായി ബ്ലൂ സ്മാർട്ണ് പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഡൽഹി എൻ സി ർ, ബാംഗ്ലൂർ എന്നീ ഭാഗങ്ങളിൽ ആണ് ബ്ലൂസ്മാർട്ട് പ്രവർത്തിക്കുന്നത്. മൊബിലിറ്റി മേഖലയിൽ ഡീകാർബണൈസേഷൻ സ്കെയിൽ ചെയ്യുന്നതിൽ ബ്ലൂസ്മാർട്ടിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Tags:    

Similar News