ബജാജിന്റെ സിഎന്‍ജി ബൈക്ക് ജൂണിലെത്തും
- 100-125 സിസി സെഗ്മെന്റിലായിരിക്കും പുതിയ സിഎന്‍ജി ബൈക്ക്
- പെട്രോള്‍ ബൈക്കിനെ അപേക്ഷിച്ച് ഈ ബൈക്കിന് മറ്റ് ചെലവുകള്‍ കുറവായിരിക്കും
- മലിനീകരണ തോത് 50 ശതമാനം കുറവായിരിക്കും
സിഎന്‍ജി (കംപ്രസഡ് നാച്വറല്‍ ഗ്യാസ്) ഇന്ധനമായ ഇന്ത്യയിലെ ആദ്യ ബൈക്ക് ഈ വര്‍ഷം ജൂണില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു.
100-125 സിസി സെഗ്മെന്റിലായിരിക്കും പുതിയ ബൈക്ക്. പെട്രോള്‍ ബൈക്കിനേക്കാള്‍ വില കൂടുതലായിരിക്കും സിഎന്‍ജി ബൈക്കിനെന്നാണ് ബജാജ് അറിയിച്ചിരിക്കുന്നത്.
പെട്രോള്‍, സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്നതിനായി പ്രത്യേക ഇന്ധന ടാങ്ക് സജ്ജീകരിക്കുന്നതിനാല്‍ സിഎന്‍ജി ബൈക്കിന് ഉല്‍പ്പാദന ചെലവ് കൂടുതലായിരിക്കും. ഇതാണ് സിഎന്‍ജി ബൈക്കിന് പെട്രോള്‍ ബൈക്കിനേക്കാള്‍ വില കൂടാന്‍ കാരണം.
പക്ഷേ, പെട്രോള്‍ ബൈക്കിനെ അപേക്ഷിച്ച് ഈ ബൈക്കിന് മറ്റ് ചെലവുകള്‍ കുറവായിരിക്കും. മാത്രമല്ല, പെട്രോള്‍ ബൈക്കിനെ അപേക്ഷിച്ച് മലിനീകരണ തോത് 50 ശതമാനം കുറവായിരിക്കും. പെട്രോള്‍ ബൈക്കിനേക്കാള്‍ 50-65 ശതമാനം പ്രവര്‍ത്തന ചെലവും കുറവാണ് സിഎന്‍ജി ബൈക്കിന്.