രാജ്യത്ത് സിഎന്‍ജി കാറുകള്‍ക്ക് പ്രിയമേറുന്നു

  • സിഎന്‍ജി വാഹന വില്‍പ്പനയിലെ വര്‍ധനവ് പെട്രോള്‍ ഹൈബ്രിഡ്, ഡീസല്‍ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ എന്നിവയേക്കാള്‍ കൂടുതല്‍
  • മാരുതി സുസുക്കി നിര്‍മ്മിക്കുന്ന ഓരോ മൂന്ന് കാറുകളിലും ഒന്ന് ഇപ്പോള്‍ സിഎന്‍ജി മോഡലാണ്
  • ഇന്ധനക്ഷമത പാലിക്കുന്നതിനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

Update: 2024-09-26 06:48 GMT

സിഎന്‍ജി ഇന്ത്യന്‍ കാര്‍ വാങ്ങുന്നവരുടെ ഇഷ്ട ഇന്ധനമായി മാറുകയാണ്, ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ഇത്തരം പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) വില്‍പ്പന വളര്‍ച്ച മറ്റെല്ലാ വകഭേദങ്ങളെയും മറികടന്നു.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന 46 ശതമാനം വര്‍ധിച്ചു.അതേസമയം പെട്രോള്‍ കാറുകളുടെ വില്‍പ്പന 4.5 ശതമാനം കുറഞ്ഞു. ഡീസല്‍ മോഡല്‍ പിക്കപ്പുകള്‍ വെറും 5 ശതമാനം മാത്രം വളര്‍ന്നു.

സിഎന്‍ജി വില്‍പ്പനയിലെ വര്‍ധനവ് പെട്രോള്‍ ഹൈബ്രിഡ്, ഡീസല്‍ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ എന്നിവയേക്കാള്‍ കൂടുതലാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ നിര്‍മ്മിക്കുന്ന ഓരോ മൂന്ന് കാറുകളിലും ഒന്ന് ഇപ്പോള്‍ സിഎന്‍ജി മോഡലാണ്. കമ്പനിയുടെ മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോയിലെ സിഎന്‍ജി സെക്ടറിന്റെ വളര്‍ച്ച ഓഗസ്റ്റ് വരെ 34 ശതമാനമാണ്.

പുതിയ കാര്‍ ലോഞ്ചുകള്‍ മുതല്‍ സിഎന്‍ജി ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുടെ വര്‍ധനവ്, ടാറ്റ മോട്ടോഴ്സിന്റെ ഇരട്ട സിലിണ്ടര്‍ സിസ്റ്റം പോലുള്ള നവീനതകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഈ വളര്‍ച്ചയെ നയിക്കുന്നു.

ഇന്ധനക്ഷമത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും വാഹന നിര്‍മ്മാതാക്കള്‍ കുറഞ്ഞ മലിനീകരണ ഇന്ധനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ശുദ്ധമായ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോഗവും ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ പുറംതള്ളലും ഉണ്ടാകുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ്, സിഎന്‍ജി, ജൈവ ഇന്ധനം എന്നിവയുള്‍പ്പെടെ മറ്റെല്ലാ സാങ്കേതികവിദ്യകളും എണ്ണ ഉപഭോഗവും കാര്‍ബണ്‍ ഉദ്വമനവും കുറയ്ക്കാന്‍ സഹായിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയില്‍ ആദ്യമായി സിഎന്‍ജി പിവികളുടെ വില്‍പ്പന ഡീസല്‍ വാഹനങ്ങളെ മറികടന്നു. ഈ പാദത്തില്‍, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട്, മധ്യപ്രദേശ്, കേരളം, ബിഹാര്‍ എന്നിവയുള്‍പ്പെടെ നിരവധി പുതിയ പ്രദേശങ്ങള്‍ സിഎന്‍ജിയുടെവഴിയേ നീങ്ങി.

വളര്‍ച്ചയുടെ സൂചനയായി ടാറ്റ മോട്ടോഴ്സ് 8.99 ലക്ഷം രൂപ മുതലുള്ള നെക്സോണ്‍ ഐസിഎന്‍ജി പുറത്തിറക്കി.

Tags:    

Similar News