ബജാജിനുള്ള പണിയോ ? നിസാര വിലയുള്ള ഇലക്ട്രിക് ടൂ വീലറുമായി ഹീറോ വരുന്നു

  • ഇപ്പോള്‍ ഹീറോ മോട്ടോ കോര്‍പ്പ് 1 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയുള്ള രണ്ട് ഇ-സ്‌കൂട്ടറുകളാണു വിപണിയിലിറക്കുന്നത്
  • എന്‍ട്രി ലെവലിലുള്ള ഇ-സ്‌കൂട്ടര്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണു ബജാജ്
  • ഹീറോയുടെ വിഡ ഇ-സ്‌കൂട്ടറുകള്‍ 120-ലധികം ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാണ്

Update: 2024-05-22 07:17 GMT

നിസാര വിലയുള്ള ഇലക്ട്രിക് ടൂ വീലറുകളുടെ ഒരു പുതു നിര വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലായിരിക്കും പുതിയ നിര അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോള്‍ ഹീറോ മോട്ടോ കോര്‍പ്പ് 1 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയുള്ള രണ്ട് ഇ-സ്‌കൂട്ടറുകളാണു വിപണിയിലിറക്കുന്നത്.

ഹീറോയുടെ വിഡ ഇ-സ്‌കൂട്ടറുകള്‍ 120-ലധികം ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യവുമാണ്.

അടുത്ത വര്‍ഷം യൂറോപ്പിലും യുകെയിലും വിഡ ഇ-സ്‌കൂട്ടറിന്റെ വില്‍പ്പന ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് ഹീറോ.

ഈ വര്‍ഷം 1,000 മുതല്‍ 1500 കോടി രൂപ വരെ ബിസിനസില്‍ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നതെന്നു ഹീറോ മോട്ടോ കോര്‍പ്പ് സിഇഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.

വളര്‍ന്നു വരുന്ന ഇന്ത്യയുടെ ഇ-സ്‌കൂട്ടര്‍ വിപണി പിടിക്കാന്‍ ബജാജും രംഗത്തുവരികയാണ്. ഇതിന്റെ ഭാഗമായി എന്‍ട്രി ലെവലിലുള്ള ഇ-സ്‌കൂട്ടര്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണു ബജാജ്. ഇതിന്റെ എക്‌സ് ഷോറൂം വില 1 ലക്ഷം രൂപയ്ക്കും താഴെയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News