ബൈക്കിനുള്ള സ്റ്റീൽ റേഡിയൽ ടയറുകൾ അവതരിപ്പിച്ച് സിയറ്റ്

  • ഇരുചക്രവാഹന സ്റ്റീൽ റേഡിയൽ ടയറുകളുടെ പുതിയ പ്രീമിയം ശ്രേണി കമ്പനി പുറത്തിറക്കി.
  • ആഫ്റ്റർ മാർക്കറ്റ്, ഒറിജിനൽ എക്വിപ്മെൻ്റ് മാനുഫാക്ചറുകളെയാണ് ലക്ഷ്യമിടുന്നത്.
  • ബ്രാൻഡിനെ മുഴുവൻ പ്രീമിയം ചെയ്യാൻ സഹായിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

Update: 2024-01-20 07:30 GMT

മൊത്തത്തിലുള്ള ഇരുചക്രവാഹന ടയർ വിഭാഗത്തിൽ തങ്ങളുടെ നേതൃസ്ഥാനം വർധിപ്പിക്കാനും ബ്രാൻഡിന്റെ പ്രീമിയം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ടയർ നിർമാതാക്കളായ സിയറ്റ് ലിമിറ്റഡ് ഇരുചക്ര വാഹനങ്ങൾക്കായി സ്റ്റീൽ റേഡിയൽ ടയർ നിർമാണത്തിലേക്ക് കടക്കുന്നു.

ഇരുചക്രവാഹന സ്റ്റീൽ റേഡിയൽ ടയറുകളുടെ പുതിയ പ്രീമിയം ശ്രേണി വെള്ളിയാഴ്ച പുറത്തിറക്കിയ കമ്പനി, ആഫ്റ്റർ മാർക്കറ്റ്, ഒറിജിനൽ എക്വിപ്മെൻ്റ് മാനുഫാക്ചറുകളെയുമാണ് (OEM) ലക്ഷ്യമിടുന്നത്.

ഈ മേഖല (ഇരുചക്രവാഹനങ്ങൾക്കുള്ള സ്റ്റീൽ റേഡിയൽ ടയറുകൾ) വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്. കൂടുതൽ താങ്ങാനാവുന്ന വിലയും മികച്ച അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാനമാക്കി ക്രൂയിസിംഗിനും, വാരാന്ത്യ ഓഫ് റോഡ് റൈഡുകൾ, സാഹസിക ബൈക്കിംഗ് എന്നിവയ്ക്ക് പോകുന്ന ആളുകൾ ഉൾപെടുന്ന ഉപഭോക്തൃ മേഖലയിൽ വളരെ ശക്തമായി ഉയർന്നുവരുന്ന പ്രവണതയുണ്ടെന്ന് സിയറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അർണബ് ബാനർജി പറഞ്ഞു. ഇപ്പോൾ ഈ വിപണി മൊത്തത്തിലുള്ള ഇരുചക്രവാഹന വിപണിയുടെ ഏകദേശം 3 ശതമാനമാണെന്നും, എന്നാൽ ഇത് അതിവേഗം നേട്ടം കൈവരിക്കാൻ പോകുന്നുവെന്നും, അദ്ദേഹം പറഞ്ഞു.

ഇരുചക്രവാഹന വിഭാഗങ്ങൾക്കായി സ്റ്റീൽ റേഡിയൽ ടയറുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള മറ്റൊരു കാരണം ബ്രാൻഡിനെ മുഴുവൻ പ്രീമിയം ചെയ്യാൻ സഹായിക്കുക എന്നതാണെന്നും, സിയറ്റ് സ്റ്റീൽ റേഡിയലുകൾ ഉപയോഗിച്ച് പുറത്തിറക്കാൻ പോകുന്ന ബൈക്കുകൾക്കായുള്ള ഒ‌ഇ‌എമ്മുകളുമായി ഞങ്ങൾ നിരവധി പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ തുടക്കത്തിൽ ആഭ്യന്തര അധിഷ്ഠിത സംരംഭമാണെന്നും ആഭ്യന്തര വിപണിയുമായി പൊരുത്തപ്പെടുന്നതായും ബാനർജി പറഞ്ഞു. 

Similar News