പള്‍സര്‍ എന്‍എസ്400 നാളെ എത്തുന്നു
- പള്‍സറിന്റെ ഏറ്റവും കരുത്തുറ്റ മോഡലായിരിക്കും എന്‍എസ് 400
- 400 സിസി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാകുന്നതായിരിക്കും ഈ ബൈക്ക്
- പള്‍സര്‍ എന്‍എസ്400 ന്റെ എക്‌സ് ഷോറൂം വില 2 ലക്ഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്
ബജാജ് ഓട്ടോ നാളെ ഒരു പുതിയ ഐറ്റവുമായി വിപണിയിലെത്തുകയാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന പള്‍സര്‍ എന്‍എസ് 400 എന്ന മോഡലാണ് മേയ് 3 ന് പുറത്തിറക്കുന്നത്.
400 സിസി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാകുന്ന ബൈക്ക് പള്‍സറിന്റെ ഈ മോഡലായിരിക്കുമെന്നത് ഉറപ്പ്. ഇപ്പോള്‍ ഡോമിനര്‍ 400-ന് 2.17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എന്നാല്‍ പള്‍സര്‍ എന്‍എസ്400 ന്റെ എക്‌സ് ഷോറൂം വില 2 ലക്ഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പള്‍സറിന്റെ ഏറ്റവും കരുത്തുറ്റ മോഡലായിരിക്കും എന്‍എസ് 400.
ഡോമിനര്‍ 400-ല്‍ ഉപയോഗിച്ചിരിക്കുന്ന 373.3 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും പള്‍സര്‍ എന്‍എസ് 400-ലും ഉപയോഗിക്കുക. ആറ് ഗിയറുള്ള ബൈക്കിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളുമുണ്ടാകും.