കിയ സെൽറ്റോസ് 4,358 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു

  • വാഹന ഉടമകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി നടപടി
  • ഇലക്ട്രോണിക് ഓയിൽ പമ്പ് കൺട്രോളർ സൗജന്യമായി മാറ്റി സ്ഥാപിക്കും

Update: 2024-02-26 12:46 GMT

കിയ ഇന്ത്യ, അവരുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവി സെൽടോസിന്റെ 4,358 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു. ഇലക്ട്രോണിക് ഓയിൽ പമ്പ് കൺട്രോളറിൽ സാധ്യതയുള്ള പിഴവ് കണ്ടെത്തിയത് കാരണമാണ് തിരിച്ചുവിളി നടത്തുന്നത്. ഇത് നിർദിഷ്ട ട്രാൻസ്‌മിഷൻ വേരിയന്റിലെ ഇലക്ട്രോണിക് ഓയിൽ പമ്പിന്റെ പ്രകടനത്തെ ബാധിച്ചേക്കാം.

വാഹന ഉടമകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ ആണ് ഈ നടപടി എടുത്തിരിക്കുന്നത്. 2023 ഫെബ്രുവരി 28നും ജൂലൈ 13നും ഇടയിൽ നിർമ്മിച്ച സ്മാർട്ട്‌സ്‌ട്രീം 1.5 ലിറ്റർ പെട്രോൾ-IVT ട്രാസ്‌മിഷൻ വേരിയന്റുകളെയാണ് തിരിച്ചുവിളിക്കുന്നത്.

കിയ ഇന്ത്യ ഈ വാഹനങ്ങളുടെ ഉടമസ്ഥരെ നേരിട്ട് ബന്ധപ്പെടും. തിരിച്ചുവിളിക്കലിനെക്കുറിച്ച് അറിയിക്കുകയും ഇലക്ട്രോണിക് ഓയിൽ പമ്പ് കൺട്രോളർ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും ചെയ്യും. ഈ തിരിച്ചുവിളിക്കൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണ്. തിരിച്ചുവിളിക്കപ്പെടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലായി വരുന്ന കിയ സെൽടോസിന്റെ നിലവിലെ വില 10.90 ലക്ഷം മുതൽ 20.30 ലക്ഷം വരെയാണ് (എക്സ്-ഷോറൂം). പരിഷ്കരിച്ച സെൽറ്റോസ് രാജ്യത്ത് ഒരു ലക്ഷത്തിലധികം ബുക്കിംഗ് നേട്ടംബുക്കിംഗ് നേട്ടം കൈവരിച്ചു. 2023 ജൂലൈയിൽ പുറത്തിറങ്ങിയ ഈ എസ്‌യുവിയുടെ പ്രതിമാസ ശരാശരി ബുക്കിംഗ് 13,500 യൂണിറ്റാണ്. 80 ശതമാനം ബുക്കിംഗ് ഏറ്റവും ഉയർന്ന സ്പെസിഫിക്കേഷൻ വേരിയന്റുകൾക്കാന് ലഭിച്ചത്. 

Tags:    

Similar News