വിപണി പിടിക്കാന്‍ ബജാജ്; പള്‍സര്‍ എഫ് 250 പുറത്തിറക്കി
- പള്‍സര്‍ എന്‍എസ് 400 ഇസഡ് ലോഞ്ച് ചെയ്ത് 2 ആഴ്ച കഴിഞ്ഞപ്പോഴാണ് ബജാജ് പള്‍സര്‍ എഫ് 250-ും ലോഞ്ച് ചെയ്തിരിക്കുന്നത്
- ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായിട്ടാണ് ബജാജ് പള്‍സര്‍ എഫ് 250 എത്തിയിരിക്കുന്നത്
- 5 സ്പീഡ് ഗിയറുള്ള പുതിയ ബൈക്കിന്റെ ഗ്രാഫിക്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ട്
2024 ബജാജ് പള്‍സര്‍ എഫ് 250 ലോഞ്ച് ചെയ്തു. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 1.51 ലക്ഷം രൂപയാണ്.
പള്‍സര്‍ എന്‍എസ് 400 ഇസഡ് ലോഞ്ച് ചെയ്ത് 2 ആഴ്ച കഴിഞ്ഞപ്പോഴാണ് ബജാജ് പള്‍സര്‍ എഫ് 250-ും ലോഞ്ച് ചെയ്തിരിക്കുന്നത്. മേയ് 3-നായിരുന്നു എന്‍എസ് 400 ഇസഡിന്റെ ലോഞ്ച്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായിട്ടാണ് ബജാജ് പള്‍സര്‍ എഫ് 250 എത്തിയിരിക്കുന്നത്. ബജാജ് റൈഡ് കണക്റ്റ് ആപ്പ് വഴി കോള്‍, ടെക്സ്റ്റ് അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവയ്ക്കുള്ളതാണ് ഈ സംവിധാനം.
249 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് പള്‍സര്‍ എഫ് 250 ന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയറുള്ള പുതിയ ബൈക്കിന്റെ ഗ്രാഫിക്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആകര്‍ഷകമായ രീതിയിലുള്ളതാണ് പുതിയ ഡിസൈന്‍.