ഓഗസ്റ്റ് 23 മുതല്‍ ആകാശ എയര്‍ കുവൈറ്റ് വിമാന സര്‍വീസുകള്‍ ആരംഭിക്കും

  • എയര്‍ലൈനിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ഇത് മാറും
  • ഓഗസ്റ്റ് 23 മുതല്‍ കുവൈറ്റിനും മുംബൈയ്ക്കും ഇടയില്‍ ദിവസേന നേരിട്ടുള്ള വിമാനം സര്‍വീസ് നടത്തും
  • നിലവില്‍ 22 ആഭ്യന്തര നഗരങ്ങള്‍ക്ക് പുറമെ ദോഹ (ഖത്തര്‍), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ) എന്നീ നാല് വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസ് നടത്തും

Update: 2024-07-29 14:03 GMT

ആഗസ്ത് 23 മുതല്‍ കുവൈറ്റിലേക്ക് ആകാശ എയര്‍ സര്‍വീസ് ആരംഭിക്കും. അടുത്ത മാസം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന എയര്‍ലൈനിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ഇത് മാറും. ഓഗസ്റ്റ് 23 മുതല്‍ കുവൈറ്റിനും മുംബൈയ്ക്കും ഇടയില്‍ ദിവസേന നേരിട്ടുള്ള വിമാനം സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഈ സേവനം റൂട്ടിലേക്ക് കാര്യമായ യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള വിഎഫ്ആര്‍ (വിസിറ്റിംഗ് ഫ്രണ്ട്‌സ് ആന്‍ഡ് റിലേറ്റീവ്‌സ്) ബിസിനസ്സ് യാത്രകള്‍ക്കുള്ള ഡിമാന്‍ഡ് പിടിച്ചെടുക്കുമെന്നും എയര്‍ കാരിയര്‍ പറഞ്ഞു.

അടുത്ത മാസം ആദ്യം രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ആകാശ എയര്‍, നിലവില്‍ 22 ആഭ്യന്തര നഗരങ്ങള്‍ക്ക് പുറമെ ദോഹ (ഖത്തര്‍), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ) എന്നീ നാല് വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസ് നടത്തും.

Tags:    

Similar News