ഇനി വൈദുതി ബിൽ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ അടയ്ക്കാം

  • സ്പോട്ട് ബില്ലിംഗ് മെഷീനുകളിലൂടെ ബിൽ അടയ്ക്കാം
  • വൈദ്യുതി ബില്ലിൽ ക്യുആർ കോഡ് ഉൾപ്പെടുത്തും
  • കെഎസ്ഇബി ഐടി വിഭാഗവും കാനറാ ബാങ്കും ചേർന്നാണ് ഈ സേവനങ്ങൾ ഒരുക്കുന്നത്

Update: 2024-09-16 08:07 GMT

ഇനി വൈദുത ബിൽ അടയ്ക്കാം ഈസിയായി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ബിൽ അടയ്ക്കാനുള്ള സൗകര്യം വരുന്നു. ഒക്ടോബർ മാസം മുതൽ ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

കെഎസ്ഇബി ഉപയോഗിക്കുന്ന ആൻഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീനുകളിലൂടെ ക്രെഡിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ബിൽ അടയ്ക്കാം. ഈ സേവനത്തിന് യാതൊരു തരത്തിലുള്ള ട്രാൻസാക്ഷൻ ചാർജും ഉണ്ടാകില്ല. കൂടാതെ വൈദ്യുതി ബില്ലിൽ ക്യുആർ കോഡ് ഉൾപ്പെടുത്തും. ഈ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താവ് നേരിട്ട് ക്വിക് യുപിഐ പേയ്മെന്റ് വഴി ബിൽ അടയ്ക്കാം.

നിലവിൽ റീഡിംഗിനായി ഉപയോഗിക്കുന്ന 5000-ലധികം മെഷീനുകളിൽ ഈ സൗകര്യം ലഭ്യമാകും. സെക്ഷൻ ഓഫീസുകളിലും സൗകര്യം: സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കാൻ പദ്ധതിയുണ്ട്.

കെഎസ്ഇബി ഐടി വിഭാഗവും കാനറാ ബാങ്കും ചേർന്നാണ് ഈ സേവനങ്ങൾ ഒരുക്കുന്നത്. എംസ്വൈപ്, പേസ്വിഫ് കമ്പനികളുടെ സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Tags:    

Similar News