സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

  • ക്രൂഡ് പാം, സോയാബീന്‍, സൂര്യകാന്തി വിത്ത് എണ്ണ എന്നിവയുടെ കസ്റ്റംസ് തീരുവ പൂജ്യത്തില്‍ നിന്ന് 20 ശതമാനമാക്കി
  • ശുദ്ധീകരിച്ച പാം, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവ 32.5 ശതമാനമായി ഉയര്‍ത്തി

Update: 2024-09-14 06:29 GMT

ക്രൂഡ് പാം, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ കസ്റ്റംസ് തീരുവ യഥാക്രമം 20 ശതമാനമായും 32.5 ശതമാനമായും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നടപടി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

ധനമന്ത്രാലയ വിജ്ഞാപനമനുസരിച്ച്, ക്രൂഡ് പാം, സോയാബീന്‍, സൂര്യകാന്തി വിത്ത് എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂജ്യത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തി.

ശുദ്ധീകരിച്ച പാം, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 32.5 ശതമാനമായി ഉയര്‍ത്തി.

ഈ അസംസ്‌കൃത എണ്ണകളുടെയും ശുദ്ധീകരിച്ച എണ്ണകളുടെയും തീരുവ യഥാക്രമം 5.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായും 13.75 ശതമാനത്തി ല്‍ നിന്ന് 35.75 ശതമാനമായും വര്‍ധിക്കും.

'ഇവ സോയ, എണ്ണക്കുരു കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഈ എണ്ണ വിത്തുകളുടെ ഗണ്യമായ ഉല്‍പാദനം കാരണം വലിയ നേട്ടമുണ്ടാകും,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഫലപ്രദമായ മാനേജ്മെന്റ് കാരണമാണ് ഈ നടപടികള്‍ സാധ്യമായതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

വിപണി വികാരങ്ങളെ ബാധിക്കാതെ സോയ കര്‍ഷകരെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ വളരെ മികച്ച നീക്കങ്ങളാണിവ,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും പുറമെ ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയാണ് മറ്റ് പ്രധാന എണ്ണക്കുരു ഉത്പാദക സംസ്ഥാനങ്ങള്‍.

Tags:    

Similar News