ആറ് കോടി കര്‍ഷകര്‍ക്ക് കൂടി അഗ്രി സ്റ്റാക്ക് നടപ്പാക്കാന്‍ സര്‍ക്കാര്‍

  • ആറ് കോടി കര്‍ഷകര്‍ക്ക് കൂടി അഗ്രി സ്റ്റാക്ക് നടപ്പാക്കാന്‍ സര്‍ക്കാര്‍
  • 100 ദശലക്ഷത്തിലധികം കര്‍ഷകര്‍ നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
  • ഇന്ത്യന്‍ കര്‍ഷകരുടെ ഒരു ഡാറ്റാബേസാണ് അഗ്രി സ്റ്റാക്ക്

Update: 2024-07-25 15:01 GMT

നടപ്പു സാമ്പത്തിക വര്‍ഷാവസാനത്തോടെ ആറ് കോടി കര്‍ഷകര്‍ക്ക് കൂടി അഗ്രി സ്റ്റാക്ക് നടപ്പാക്കും. 100 ദശലക്ഷത്തിലധികം കര്‍ഷകര്‍ നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യന്‍ കര്‍ഷകരുടെ ഒരു ഡാറ്റാബേസാണ് അഗ്രി സ്റ്റാക്ക്. ഭൂവുടമസ്ഥത, പ്ലോട്ടുകളുടെ ജിപിഎസ് കോര്‍ഡിനേറ്റുകള്‍, കൃഷി ചെയ്യുന്ന വിളകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് യുണീക്ക് ഐഡി ലഭിക്കും. ഡാറ്റാ ബേസ് അടിസ്ഥാനപ്പെടുത്തിയാകും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക.

ഒരു യുണിഫൈഡ് ഫാര്‍മര്‍ സര്‍വീസ് ഇന്റര്‍ഫേസ് ആയിരിക്കും ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്. ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയുടെ ആധാര്ഡആറ് കോടി കര്‍ഷകര്‍ക്ക് കൂടി അഗ്രി സ്റ്റാക്ക് നടപ്പാക്കാന്‍ സര്‍ക്കാര്‍

ആറ് കോടി കര്‍ഷകര്‍ക്ക് കൂടി അഗ്രി സ്റ്റാക്ക് നടപ്പാക്കാന്‍ സര്‍ക്കാര്‍

 പ്ലസായിരിക്കും അഗ്രിസ്റ്റാക്കെന്നാണ് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് അഡൈ്വസറും ചീഫ് നോളജ് ഓഫീസറുമായ രാജീവ് ചൗള ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ 100 ദശലക്ഷത്തിലധികം കര്‍ഷകര്‍ നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ്്കേന്ദ്രം വ്യക്തമാക്കുന്നത്. 15 മിനിറ്റുകള്‍ക്കുള്ളില്‍ വായ്പാകള്‍ നേടാനാകുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളും അഗ്രി സ്റ്റാക്ക് വഴി ലഭ്യമാണ്. കൂടാതെ, ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 12 സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ വിള സര്‍വേ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News