വില കൂടിയിട്ടും എണ്ണകമ്പനികൾക്ക് നഷ്ടക്കണക്ക്, ഐഒസിയ്ക്ക് 272 കോടി
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) സെപ്റ്റംബര്‍ പാദത്തില്‍ 272.35 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. പെട്രോള്‍, ഡീസല്‍, പാചക വാതക എല്‍പിജി എന്നിവ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടമാണിതെന്ന് കമ്പനി അറിയിച്ചു. 2021 സെപ്റ്റംബര്‍ പാദത്തിലെ ലാഭമായ 6,360.05 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 272.35 കോടി രൂപയുടെ നഷ്ടമാണ് കമ്പനി അവലോകന കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന് പെട്രോള്‍, ഡീസല്‍, പാചക വാതക എല്‍പിജി വില […]
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) സെപ്റ്റംബര്‍ പാദത്തില്‍ 272.35 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. പെട്രോള്‍, ഡീസല്‍, പാചക വാതക എല്‍പിജി എന്നിവ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടമാണിതെന്ന് കമ്പനി അറിയിച്ചു. 2021 സെപ്റ്റംബര്‍ പാദത്തിലെ ലാഭമായ 6,360.05 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 272.35 കോടി രൂപയുടെ നഷ്ടമാണ് കമ്പനി അവലോകന കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന് പെട്രോള്‍, ഡീസല്‍, പാചക വാതക എല്‍പിജി വില ചെലവിന് അനുസൃതമായി പരിഷ്‌കരിക്കാത്തതിനാല്‍ ഐഒസിയും മറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കനത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2022 ജൂണ്‍ പാദത്തില്‍ ഐഒസി 1,992.53 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, കമ്പനി 2,264.88 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 12,301.42 കോടി രൂപയുടെ ലാഭം കമ്പനി നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 1.69 ലക്ഷം കോടി രൂപയില്‍ നിന്ന് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2.28 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.