റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തി

  • എണ്ണ ഇറക്കുമതിയില്‍ 3.7 ശതാനം ഇടിവാണുണ്ടായിരിക്കുന്നത്
  • യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ വര്‍ദ്ധന പ്രകടമാണ്
  • രാജ്യത്തിന്റെ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്

Update: 2024-07-24 16:41 GMT

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ ജൂണില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇടിവ് രേഖപ്പെടുത്തി. എണ്ണ ഇറക്കുമതിയില്‍ 3.7 ശതാനം ഇടിവാണുണ്ടായിരിക്കുന്നത്. അതേസമയം, യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ വര്‍ദ്ധന പ്രകടമാണ്.

രാജ്യത്തിന്റെ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. ജൂണില്‍ എത്തുന്ന മിക്ക എണ്ണ ബാരലുകള്‍ക്കും ഇന്ത്യന്‍ റിഫൈനര്‍മാര്‍ മെയ് മാസത്തില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. പ്രതിദിനം 1.98 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ജൂണില്‍ ഇന്ത്യയിലേക്ക് റഷ്യ കയറ്റി അയച്ചത്. മേയ് മാസത്തേക്കാള്‍ 3.7 ശതാനം ഇടവാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 30 ന് അവസാനിച്ച ആദ്യ സാമ്പത്തിക പാദത്തില്‍, ഇന്ത്യയുടെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വാര്‍ഷിക 1.2% വര്‍ദ്ധിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ വിതരണം കുറയുമെന്ന് കരുതുന്നത്.

ഉക്രേനിയന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയുടെ റിഫൈനറികള്‍ തകരാറിലായതിനാല്‍ ജൂണ്‍ പാദത്തില്‍ റഷ്യ കൂടുതല്‍ ക്രൂഡ് കയറ്റുമതി ചെയ്തു. പാശ്ചാത്യ രാജ്യങ്ങള്‍ വാങ്ങലുകള്‍ വെട്ടിക്കുറയ്ക്കുകയും ഉക്രെയ്ന്‍ ആക്രമിച്ചതിന് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ ഓയില്‍ വില കുറച്ചിരുന്നു. റഷ്യന്‍ എണ്ണയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കാനുള്ള പ്രധാന കാരണവും ഈ വിലയിടിവു തന്നെയാണ്.

Tags:    

Similar News