ക്രൂഡിന്റെ ഔദ്യോഗിക വില്‍പന വില വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിപിസിഎല്‍

  • ഇന്ധന വില്‍പ്പനയിലെ കുറഞ്ഞ മാര്‍ജിന്‍ പ്രതിഫലിപ്പിക്കാനാണിതെന്ന് ഫിനാന്‍സ് മേധാവി പറഞ്ഞു
  • ഫ്യുവല്‍ ക്രാക്ക്‌സ് ആഗോളതലത്തില്‍ റിഫൈനറുകളുടെ ലാഭക്ഷമതയെ ബാധിക്കുന്നു
  • ബിപിസിഎല്ലിന്റെ ജൂണ്‍ 30ന് അവസാനിച്ച മൂന്ന് മാസത്തെ അറ്റാദായം 71 ശതമാനം ഇടിഞ്ഞ് 30.15 ബില്യണ്‍ ഇന്ത്യന്‍ രൂപയായി

Update: 2024-07-20 11:39 GMT

മിഡില്‍ ഈസ്റ്റേണ്‍ ഉല്‍പ്പാദകര്‍ ക്രൂഡിന്റെ ഔദ്യോഗിക വില്‍പന വില വരും മാസങ്ങളില്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍. ഇന്ധന വില്‍പ്പനയിലെ കുറഞ്ഞ മാര്‍ജിന്‍ പ്രതിഫലിപ്പിക്കാനാണിതെന്ന് ഫിനാന്‍സ് മേധാവി ശനിയാഴ്ച പറഞ്ഞു.

ക്രൂഡ് ഓയിലിന്റെ വിലയും ശുദ്ധീകരിച്ച ഉല്‍പ്പന്ന വില്‍പ്പനയും തമ്മിലുള്ള വ്യത്യാസം അതായത് ഫ്യുവല്‍ ക്രാക്ക്‌സ് ആഗോളതലത്തില്‍ റിഫൈനറുകളുടെ ലാഭക്ഷമതയെ ബാധിക്കുന്നു. ഫെബ്രുവരിയില്‍ ബാരലിന് ഏകദേശം 8.20 ഡോളര്‍ ഉണ്ടായിരുന്നത് ജൂലൈ 19 വരെ ഏഷ്യയിലെ കോംപ്ലക്‌സ് റിഫൈനിംഗ് മാര്‍ജിന്‍ പകുതിയായി കുറഞ്ഞ് 4.10 ഡോളറായി.

ബിപിസിഎല്ലിന്റെ ജൂണ്‍ 30ന് അവസാനിച്ച മൂന്ന് മാസത്തെ അറ്റാദായം 71 ശതമാനം ഇടിഞ്ഞ് 30.15 ബില്യണ്‍ ഇന്ത്യന്‍ രൂപയായി റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News