യൂറോപ്യന്‍ ഡിമാന്‍ഡ് കുറഞ്ഞു; മോട്ടോര്‍ ഇന്ധന കയറ്റുമതി ഏഷ്യയിലേക്ക്

  • ഇന്ത്യയില്‍ നിന്നുള്ള യൂറോപ്യന്‍ കയറ്റുമതി 8 ശതമാനമായി കുറഞ്ഞു
  • മുന്‍പ് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ വിഹിതം 20 ശതമാനമായിരുന്നു
  • ഇപ്പോള്‍ ഇന്ത്യ മോട്ടോര്‍ ഇന്ധന കയറ്റുമതി വൈവിധ്യവര്‍ക്കരിക്കുന്നു

Update: 2024-12-17 04:40 GMT

യൂറോപ്യന്‍ ഡിമാന്‍ഡ് കുറഞ്ഞതോടെ ഇന്ത്യ മോട്ടോര്‍ ഇന്ധന കയറ്റുമതി ഏഷ്യയിലേക്ക് മാറ്റുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് യൂറോപ്യന്‍ ഡിമാന്‍ഡില്‍ ഇടിവ് നേരിട്ടതെന്ന് കമ്മോഡിറ്റി ഡാറ്റ അനലിറ്റിക്‌സ് പ്രൊവൈഡര്‍ വോര്‍ടെക്‌സയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

ഇന്ത്യയുടെ മോട്ടോര്‍ ഇന്ധന കയറ്റുമതിയില്‍ ഏഷ്യയുടെ വിഹിതം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ യൂറോപ്പിന്റെ വിഹിതം 20 ശതമാനത്തില്‍ നിന്ന് 8 ശതമാനമായാണ് കുറഞ്ഞത്.

മോട്ടോര്‍ ഇന്ധനത്തിന്റെ കയറ്റുമതി, പകര്‍ച്ചവ്യാധിക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള വന്‍ മാര്‍ജിനില്‍ കുതിച്ചുയര്‍ന്നിരുന്നു. ഓട്ടോമോട്ടീവ് ഡീസല്‍ ഇന്ധനത്തിനും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിനും പിന്നില്‍ മൂന്നാമത്തെ വലിയ വിഭാഗമാണ് മോട്ടോര്‍ ഇന്ധനം.

ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 6.09 ബില്യണ്‍ ഡോളറാണ് ഔട്ട്ബൗണ്ട് കയറ്റുമതി. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ 6.9 ബില്യണ്‍ ഡോളറിനേക്കാള്‍ 11.76 ശതമാനം കുറവാണ്.

എന്നിരുന്നാലും, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ക്രൂഡ് ഓയിലിന്റെ വിതരണ ലൈനുകള്‍ മാറ്റിയ 2022 ഫെബ്രുവരി മുതല്‍ യൂറോപ്പിലേക്കാണ് മിക്ക കയറ്റുമതികളും നടന്നത്. യുദ്ധം ആരംഭിച്ചതുമുതല്‍ റഷ്യന്‍ ഊര്‍ജത്തിന് ബദലുകള്‍ സ്ഥാപിക്കാന്‍ യൂറോപ്പ് ശ്രമിച്ചുകൊണ്ടിരുന്നു.

2024 ന്റെ ആദ്യ പാദത്തില്‍, യൂറോപ്യന്‍ യൂണിയന്‍ 183.8 ദശലക്ഷം ടണ്‍ ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു.

ഊര്‍ജ്ജ കാര്യക്ഷമത നടപടികള്‍ ഉപഭോഗം കുറയ്ക്കാന്‍ സഹായിച്ചു. അതേസമയം യൂറോപ്യന്‍ യൂണിയന്റെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പങ്ക് 2022 ല്‍ 32.5 ശതമാനത്തില്‍ നിന്ന് 2023 ല്‍ 44.7 ശതമാനമായി വര്‍ദ്ധിച്ചു. മറുവശത്ത്, ചൈനയിലെ റിഫൈനറികളുടെ കയറ്റുമതി കുറഞ്ഞതും ഇന്ത്യയെ ഏഷ്യയിലേക്കുള്ള അതിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കാം.

ചൈനയും ഇന്ത്യയും തങ്ങളുടെ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും, മോട്ടോര്‍ ഇന്ധന കയറ്റുമതിയില്‍ യുഎസ് തര്‍ക്കമില്ലാത്ത നേതാവായി തുടരുന്നു. 

Tags:    

Similar News