റഷ്യന്‍ ക്രൂഡ് ഇറക്കുമതി ഇടിഞ്ഞു

  • നവംബറിലെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 2022 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി
  • എങ്കിലും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ഇപ്പോഴും റഷ്യയില്‍നിന്നു തന്നെയാണ്
;

Update: 2024-12-15 11:24 GMT
russian crude imports fall
  • whatsapp icon

ഇന്ത്യയുടെ നവംബറിലെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 2022 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍ മോസ്‌കോ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ സ്രോതസ്സായി തുടരുന്നതായും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ട്.

2022 ഫെബ്രുവരിയില്‍ മോസ്‌കോ ഉക്രെയ്ന്‍ ആക്രമിച്ചതിനുശേഷം റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഇറക്കുമതി ചെയ്ത മൊത്തം എണ്ണയുടെ ഒരു ശതമാനത്തില്‍ താഴെ നിന്ന് വാങ്ങലുകള്‍ രാജ്യത്തിന്റെ മൊത്തം എണ്ണ വാങ്ങലിന്റെ 40 ശതമാനമായി ഉയര്‍ന്നു.

വില പരിധി കാരണം റഷ്യന്‍ അസംസ്‌കൃത എണ്ണ അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന മറ്റ് എണ്ണകളേക്കാള്‍ കിഴിവില്‍ ലഭ്യമായതും യൂറോപ്യന്‍ രാജ്യങ്ങള്‍ മോസ്‌കോയില്‍ നിന്നുള്ള വാങ്ങലുകള്‍ ഒഴിവാക്കിയതുമാണ് ഈ വര്‍ദ്ധനവിന് പ്രധാന കാരണം.

ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടര്‍ന്നു, പിന്നാലെ ഇറാഖും സൗദി അറേബ്യയും. 'റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ 47 ശതമാനവും ചൈന വാങ്ങിയിട്ടുണ്ട്, ഇന്ത്യ (37 ശതമാനം), യൂറോപ്യന്‍ യൂണിയന്‍ (6 ശതമാനം), തുര്‍ക്കി (6 ശതമാനം) എന്നിവയാണ്,' CREA പറഞ്ഞു.

നവംബറില്‍, ബ്രെന്റ് ക്രൂഡ് ഓയിലിനെ അപേക്ഷിച്ച് റഷ്യയുടെ യുറല്‍സ് ഗ്രേഡ് ക്രൂഡ് ഓയിലിന്റെ കിഴിവില്‍ ബാരലിന് ശരാശരി 6.01 ഡോളറായി 17 ശതമാനം വര്‍ധനയുണ്ടായി. ESPO tഗ്രഡിലെ കിഴിവ് 15 ശതമാനം കുറഞ്ഞു, ബാരലിന് ശരാശരി 3.88 ഡോളറില്‍ ട്രേഡ് ചെയ്യപ്പെട്ടു, സോക്കോള്‍ മിശ്രിതത്തില്‍ 2 ശതമാനം കുറഞ്ഞ് ബാരലിന് 6.65 ഡോളറായി.

റഷ്യ പ്രധാനമായും ESPO, Sokol ഗ്രേഡ് ക്രൂഡ് ഓയില്‍ ഇന്ത്യക്ക് വില്‍ക്കുന്നു. അസംസ്‌കൃത എണ്ണയ്ക്ക് പുറമേ, ഇന്ത്യ റഷ്യയില്‍ നിന്ന് ചെറിയ അളവില്‍ കല്‍ക്കരിയും വാങ്ങി. 2022 ഡിസംബര്‍ 5 മുതല്‍ 2024 നവംബര്‍ അവസാനം വരെ റഷ്യയുടെ കല്‍ക്കരി കയറ്റുമതിയുടെ 46 ശതമാനവും ചൈന വാങ്ങി. മറ്റ് കണക്കുകള്‍ - ഇന്ത്യ (17 ശതമാനം), തുര്‍ക്കി (11 ശതമാനം), ദക്ഷിണ കൊറിയ (10 ശതമാനം), തായ്വാന്‍ (5 ശതമാനം) എന്നിങ്ങനെയാണ്.

Tags:    

Similar News