ഇന്ത്യയിലെ പൊതുമേഖലാ ഓയില്‍ കമ്പനികള്‍ക്ക് ശക്തമായ ആഗോള സാന്നിധ്യമുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
- 21 രാജ്യങ്ങളില്‍ കമ്പനികള്‍ക്ക് നിക്ഷേപമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി
- 21 രാജ്യങ്ങളിലായി 40.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 45 ആസ്തികളാണ് ഓയില്‍ രംഗത്ത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ക്കുള്ളത്
- ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിദേശ ശാഖകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഊര്‍ജ മേഖലയുടെ വിദേശ ആസ്തികള്‍ വളരെ വലുതാണ്
ഇന്ത്യയിലെ പൊതുമേഖലാ ഓയില്‍ കമ്പനികള്‍ക്ക് ശക്തമായ ആഗോള സാന്നിധ്യമുണ്ടെന്നും 21 രാജ്യങ്ങളില്‍ നിക്ഷേപമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിദേശ ശാഖകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഊര്‍ജ മേഖലയുടെ വിദേശ ആസ്തികള്‍ വളരെ വലുതാണ്. 21 രാജ്യങ്ങളിലായി 40.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 45 ആസ്തികളാണ് ഓയില്‍ രംഗത്ത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ക്കുള്ളത്.
ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഭാരത് പെട്രോ റിസോഴ്സ് ലിമിറ്റഡ്, ഗെയില്‍ ഇന്ത്യ, പ്രൈസ് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്ക്കാണ് വിവിധ രാജ്യങ്ങളിലായി നിക്ഷേപമുള്ളതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഡിവിഷന്റെ പിന്തുണയോടെ പര്യവേക്ഷണം, എല്‍എന്‍ജി, പൈപ്പ്‌ലൈന്‍, ശുദ്ധീകരണം, പെട്രോകെമിക്കല്‍ പ്രൊജക്ടുകള്‍ എന്നീ മേഖലകളിലെ വിപുലീകരണമാണ് നിക്ഷേപം വര്‍ധിക്കാന്‍ കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടിയത്.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ ഇന്ത്യന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് ഗുണനിലവാരമുള്ള എണ്ണ, വാതക ആസ്തികള്‍ നേടുന്നതിനുള്ള അവസരങ്ങള്‍ പിന്തുടരാനുള്ള അവസരമൊരുക്കുന്നുണ്ട്. കൂടാതെ പോര്‍ട്ട്‌ഫോളിയോ നിലനിര്‍ത്തുന്നതിന് എണ്ണ, വാതക സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും ഡിവിഷന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു.ഇന്ത്യയിലെ പൊതുമേഖലാ ഓയില്‍ കമ്പനികള്‍ക്ക് ശക്തമായ ആഗോള സാന്നിധ്യമുണ്ട്: കേന്ദ്ര പെട്രോളിയം മന്ത്രി