ഒലയുടെ പുതിയ എസ് 1 എയര്‍ പുറത്തിറങ്ങി
പ്രമുഖ ക്യാബ് അഗ്രിഗേറ്ററായ ഒലയുടെ പുതിയ എസ് 1 എയര്‍ സ്‌കൂട്ടര്‍ ശനിയാഴ്ച്ച പുറത്തിറങ്ങി. ദീപാവലി പ്രമാണിച്ചു വിലയില്‍ വന്‍ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 84,999 രൂപയാണ് സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ വിലയെങ്കിലും ഇപ്പോള്‍ 79,999 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും. ഒക്ടോബര്‍ 24 വരെയാണ് ഈ കിഴിവ് ലഭിക്കുക. 999 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 2023 ഫെബ്രുവരിയോടെ വിപണികളില്‍ എത്തുമെന്നും, ഏപ്രില്‍ മുതല്‍ ഡെലിവെറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ […]
പ്രമുഖ ക്യാബ് അഗ്രിഗേറ്ററായ ഒലയുടെ പുതിയ എസ് 1 എയര്‍ സ്‌കൂട്ടര്‍ ശനിയാഴ്ച്ച പുറത്തിറങ്ങി. ദീപാവലി പ്രമാണിച്ചു വിലയില്‍ വന്‍ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 84,999 രൂപയാണ് സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ വിലയെങ്കിലും ഇപ്പോള്‍ 79,999 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും. ഒക്ടോബര്‍ 24 വരെയാണ് ഈ കിഴിവ് ലഭിക്കുക.
999 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 2023 ഫെബ്രുവരിയോടെ വിപണികളില്‍ എത്തുമെന്നും, ഏപ്രില്‍ മുതല്‍ ഡെലിവെറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഒലയുടെ മൂന്നാമത്തെ ഉത്പന്നമാണ് എസ് 1 എയര്‍. നേരത്തെ ഒല എസ് 1 , എസ് 1 പ്രൊ എന്നിവ പുറത്തിറക്കിയിരുന്നു.
100 കിലോമീറ്റര്‍ പരിധി അളക്കാനും മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സഹായിക്കുന്ന 2.5 kWh ബാറ്ററി പാക്ക് ആണ് ഇതിന്റെ സവിശേഷത.
ഇക്കോ & സ്പോര്‍ട്സ് മോഡ്, ഒടിഎ അപ്ഡേറ്റുകള്‍ റിവേഴ്സ് മോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ജിപിഎസ് നാവിഗേഷന്‍, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, മ്യൂസിക് പ്ലേബാക്ക്, റിമോട്ട് ബൂട്ട് അണ്‍ലോക്ക് എന്നിവയും എസ് 1 എയറിന്റെ മറ്റു സവിശേഷതകളാണ്. പോര്‍സലൈന്‍ വൈറ്റ്, നിയോ മിന്റ്, കോറല്‍ ഗ്ലാം, ലിക്വിഡ് സില്‍വര്‍, ജെറ്റ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളില്‍ വാഹനം ലഭ്യമാകും.